ലെജന്‍ഡറി ക്രിക്കറ്റ്: പത്താന്‍ സഹോദരന്മാര്‍ മിന്നിച്ചു, ഇന്ത്യ മഹാരാജാസിനു തകര്‍പ്പന്‍ ജയം

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തില്‍ ഏഷ്യ ലയണ്‍സിനെതിരെ ഇന്ത്യ മഹാരാജാസിനു ആറ് വിക്കറ്റ് ജയം. ഏഷ്യ ലയണ്‍സ് മുന്നോട്ടുവച്ച 176 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മഹാരാജാസ് മറികടന്നു.

അര്‍ദ്ധ സെഞ്ച്വറി നേടിയ യൂസഫ് പത്താന്‍രെ പ്രകടനമാണ് ഇന്ത്യ മഹാരാജാസിനു ജയം സമ്മാനിച്ചത്. യൂസഫ് 40 ബോളില്‍ 80 റണ്‍സെടുത്തു. അഞ്ച് സിക്‌സും ഒമ്പതും ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ പ്രകടനം. മുഹമ്മദ് കൈഫ് 37 പന്തില്‍ 42 റണ്‍സുത്ത് പുറത്താകാതെ നിന്നു.

ഒരുഘട്ടത്തില്‍ പരുങ്ങലിലായ ഇന്ത്യ യൂസഫ്-കൈഫ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 116 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. യൂസഫ് പത്താന്‍ റണ്ണൗട്ടായി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സഹോദരന്‍ ഇര്‍ഫാന്‍ പത്താന്‍ 10 ബോളില്‍ രണ്ട് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയില്‍ 21 റണ്‍സെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചു.

ടോസ് നേടിയ ഇന്ത്യന്‍ മഹാരാജാസ് ഏഷ്യ ലയണ്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഉപുല്‍ തരങ്കിന്റെയും (46ല്‍ പന്തില്‍ 66 റണ്‍സ്) ക്യാപ്റ്റന്‍ മിസ്ബുഉല്‍ ഹഖിന്റെയും (30 പന്തില്‍ 44) പ്രകടനാമാണ് ഏഷ്യന്‍ ലയണ്‍സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കമ്രാന്‍ അക്മല്‍ 25 റണ്‍സുമെടുത്തു.

ഇന്ത്യന്‍ മഹാരാജാസിന് വേണ്ടി ഗോണി മൂന്നും ഇര്‍ഫാന്‍ പത്താന്‍ രണ്ടും വിക്കറ്റെടുത്തു. സെവാഗിന്റെ അഭാവത്തില്‍ മുഹമ്മദ് കൈഫായിരുന്നു ഇന്ത്യന്‍ മഹാരാജാസിനെ നയിച്ചിരുന്നത്. യുവരാജും കളിച്ചില്ല.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്