കളി കാര്യമാകുന്നു; വിരമിച്ച മുന്‍ നായകനെ ടീമിൽ എത്തിക്കാന്‍ ശ്രമം തുടങ്ങി ശ്രീലങ്ക

സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ നായകനും പേസറുമായ ലസിത് മലിംഗയെ തിരികെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ശ്രീലങ്ക. ഒക്ടോബറില്‍ ആരംഭിക്കുന്ന ടി20 ലോക കപ്പും വരാനിരിക്കുന്ന ഇന്ത്യയുടെ പര്യടനവും മുന്നില്‍ കണ്ടാണ് ലങ്കയുടെ പുതിയ നീക്കം.

“മലിംഗയുമായി ഉടന്‍ സംസാരിക്കും. വരാനിരിക്കുന്ന ടി20 പര്യടനങ്ങളിലും ഒക്ടോബറിലെ ടി20 ലോക കപ്പ് പദ്ധതികളിലും മലിംഗയുണ്ട്. രാജ്യത്തിന്റെ എക്കാലത്തേയും മികച്ച ബോളര്‍മാരില്‍ ഒരാളാണ് മലിംഗയെന്ന് മറക്കാന്‍ കഴിയില്ല. അദേഹത്തിന്റെ റെക്കോഡുകള്‍ അത് വ്യക്തമാക്കുന്നുണ്ട്്” മുഖ്യ സെലക്ടര്‍ പ്രമോദ്യ വിക്രമസിംഗെ പറഞ്ഞു.

ദേശീയ ടീമിനായി തന്നെ പോലൊരു മുതിര്‍ന്ന താരത്തെ എങ്ങനെ ഉപയോഗിക്കും എന്ന ആകാംക്ഷയുണ്ടെന്നും സെലക്ടര്‍മാരുടെ പദ്ധതികളെ എക്കാലവും ബഹുമാനിക്കുന്നയാളാണ് താനെന്നും മലിംഗ പറഞ്ഞു.

2020ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് മലിംഗ അവസാനമായി കളിച്ചത്. 30 ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റും 226 ഏകദിനത്തില്‍ നിന്ന് 338 വിക്കറ്റും 83 ടി20യില്‍ നിന്ന് 107 വിക്കറ്റും മലിംഗ വീഴ്ത്തിയിട്ടുണ്ട്. 2019ലാണ് അവസാനമായി അദ്ദേഹം ഐ.പി.എല്‍ കളിച്ചത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ