പിണക്കം മറന്ന് കുംബ്ലെയെത്തി; നാണംകെട്ട് പാപ്പരാസികള്‍; കയ്യടിച്ച് ക്രിക്കറ്റ് പ്രേമികള്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള കലഹത്തെ തുടര്‍ന്ന് ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്നും കുംബ്ലെ തെറിച്ചത് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുള്ള താരാധിപത്യത്തിന്റെ അവസാന ഇരയാണ് കുംബ്ലെയന്നായിരുന്നു പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോള്‍ ഇന്ത്യയുടെ ഇതിഹാസ ബോളറെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നത്. കോഹ്ലിയുമായുള്ള പിണക്കമാണ് തന്റെ സ്ഥാനം തെറിച്ചതെന്ന് കുംബ്ലെ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തതോടെ ക്രിക്കറ്റ് ലോകത്ത് താരധിപത്യത്തെ കുറിച്ച് വീണ്ടും ചര്‍ച്ചകളുയര്‍ന്നു.

കടുത്ത പരിശീലന മുറകളും ടീമിന്റെ ഹെഡ്മാസ്റ്റര്‍ ചമയലുമാണ് കുംബ്ലെയ്‌ക്കെതിരേ കോഹ്ലി പരസ്യമായി രംഗത്തുവരാന്‍ കാരണമായത്. പിന്നീട്, കോഹ്ലിയും കുംബ്ലെയും വൈരം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ക്രിക്കറ്റ് പാപ്പരാസികള്‍ അടിച്ചിറക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമായി.

എന്നാല്‍, പിണക്കമെല്ലാം മറന്ന് വിരാട് കോഹ്ലി അനുഷ്‌ക്ക വിവാഹ സല്‍ക്കാരത്തിന് കുംബ്ലെയും കുടുംബവും എത്തിയതാണ് ക്രിക്കറ്റ് ആരാധകരെ സന്തോഷത്തിലാക്കിയിരിക്കുന്നത്. ഇരു താരങ്ങളും അകന്നുവെന്നുള്ള പാപ്പരാസികളുടെ പ്രചരണത്തിന് ചുട്ടമറുപടിയാണ് കുംബ്ലെ മുംബൈയില്‍ നടന്ന വിരുഷ്‌ക്ക വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തുകൊണ്ടു നല്‍കിയത്.

ഭാര്യ ചേതനയ്‌ക്കൊപ്പമാണ് മുംബൈയില്‍ നടന്ന ചടങ്ങില്‍ കുംബ്ലെ പങ്കെടുത്തത്. കളിയിലുള്ളത് കളിയിലാണെന്ന് വ്യക്തമാക്കി കോഹ്ലി കുംബ്ലെയെ ക്ഷണിച്ചതും ക്ഷണം സ്വീകരിച്ച് കുംബ്ലെ ചടങ്ങിനെത്തിയതും ക്രിക്കറ്റ് ലോകത്ത് പുതിയൊരു മാതൃകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

https://twitter.com/sreevani95/status/945712533767299072

Latest Stories

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ

നായികയായി എത്തുന്ന ആദ്യ സിനിമ, കൃഷ്‌ണേന്ദുവിന് കൈയ്യടി; 'പഞ്ചവത്സര പദ്ധതി' പ്രേക്ഷകര്‍ക്കൊപ്പം കണ്ട് അഭിനേതാക്കള്‍

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ

ഫാമിലി ഓഡിയന്‍സിന്റെ വോട്ട് പവിക്ക് തന്നെ; ഓപ്പണിംഗ് ദിനത്തില്‍ മികച്ച നേട്ടം, 'പവി കെയര്‍ടേക്കര്‍' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്