'ക്ലാസ്സൻ ചേട്ടാ, ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ'; ഹെൻറിച്ച് ക്ലാസ്സനെ പിന്തള്ളി റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക്

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് ജയം. 47 റൺസിനാണ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയത്. സൺ റൈസേഴ്സിനായി വെടിക്കെട്ട് സെഞ്ചുറിയോടെ അഭിഷേക് ശർമ്മ തിളങ്ങി. ഹൈദരാബാദ് ഉയർത്തിയ 242 റൺസ് ടോട്ടൽ ലക്ഷ്യമിട്ട ഡൽഹിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് മാത്രമേ നേടാനായുള്ളൂ.

അഭിഷേക് ശർമയുടെ അപരാജിത സെഞ്ച്വറിയും ഹെൻഡ്രിച്ച് ക്ലാസന്റെ കാമിയോയുമാണ് എസ് ആർ എച്ചിന് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. 68 പന്തിൽ പത്ത് വീതം സിക്‌സറും ഫോറുകളും അടക്കം 135 റൺസാണ് അഭിഷേക് നേടിയത്.13 പന്തിൽ മൂന്ന് സിക്‌സറും ഫോറുകളും അടക്കം പുറത്താകാതെ ക്ലാസൻ 37 റൺസ് നേടി. ട്രാവിസ് ഹെഡ് 37 റൺസും ക്യാപ്റ്റൻ ഇഷാൻ കിഷൻ 25 റൺസും നേടി.

വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ഐപിഎല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും അഭിഷേക് സ്വന്തമാക്കി. 7 മത്സരങ്ങളിൽ നിന്നായി 323 റൺസാണ് അഭിഷേക് നേടിയത്. അഭിഷേകിന് തൊട്ടുപിന്നിലായി സഹതാരം ഹെന്‍റിച്ച് ക്ലാസനുമുണ്ട്. ക്ലാസന്‍ 7 മത്സരങ്ങളില്‍ 53.33 ശരാശരിയിലും 153.11 സ്ട്രൈക്ക് റേറ്റിലും 320 റണ്‍സുമായാണ് അഭിഷേകിന് തൊട്ടുപിന്നിലുണ്ട്.

Latest Stories

തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

DNA സംഘം തൃശൂരില്‍, ലഭിച്ചത് 7 പൂര്‍ണ മൃതദേഹങ്ങളെന്ന് കളക്ടര്‍; ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കെഡാവര്‍ നായകള്‍ പരിശോധന തുടരുന്നു

അപകട പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കട്ടെയെന്ന് ദേവസ്വം

സിക്സ് അഭിഷേകം; അഭിഷേക് ശർമ്മയുടെ സെഞ്ച്വറി കരുത്തിൽ സൺ റൈസേഴ്സിന് മിന്നും ജയം

വിനോദയാത്രക്കിടെ പ്രീ സ്കൂൾ വിദ്യാർത്ഥി വെള്ളച്ചാലിൽ വീണു മരിച്ചു

ഇറാൻ-യുഎസ് സംഘർഷം: വെടിനിർത്തൽ രണ്ടാഴ്ച്ചത്തേക്ക് നീട്ടി: ഡൊണാൾഡ് ട്രംപ്

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; ഫോറൻസിക് പരിശോധന നടത്തും; മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ പ്രയാസമെന്ന് മന്ത്രി വീണ ജോർജ്

'ശുഭ്മൻ, സായ്, ബട്ലർ എല്ലാം പരാജയപെട്ടു, പവർപ്ലേ നന്നായി ഉപയോഗിച്ചില്ലെങ്കിൽ തോൽക്കും'; വിമർശിച്ച് ഗുജറാത്ത് പരിശീലകൻ

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: 13 പേർ മരണപെട്ടു

എനിക്ക് നന്ദി പറയാനുള്ളത് ഹാർദിക് ഭായിയോടാണ്, അദ്ദേഹമാണ് എന്നോട് കൃത്യമായി പ്ലാൻ പറഞ്ഞു തന്നത്: അശ്വനി കുമാര്‍