കെയ്ന്‍സിന്റെ നില ഗുരുതരം; കാലുകള്‍ തളര്‍ന്നെന്ന് അഭിഭാഷകന്‍

ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സിന്റെ നില ഗുരുതരമായി തുടരുന്നു. കെയ്ന്‍സിന്റെ രണ്ടു കാലും തളര്‍ന്നതായി അഭിഭാഷകന്‍ ആരോണ്‍ ലോയിഡ് അറിയിച്ചു.

ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് ആദ്യമാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിനുണ്ടായ സ്‌ട്രോക്കാണ് കെയ്ന്‍സിന്റെ കാലുകള്‍ തളരാന്‍ കാരണമായത്.

ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ വീട്ടിലുള്ള കെയ്ന്‍സിനെ നട്ടെല്ലിലെ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്ന ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നാണ് വിവരം. ഭാര്യ മലെയ്‌നും രണ്ടു മക്കളും കെയ്ന്‍സിനെ പരിചരിക്കാന്‍ ഒപ്പമുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ