എന്തുകൊണ്ട് കേരളം?, വെളിപ്പെടുത്തലുമായി റോബിന്‍ ഉത്തപ്പ

കേരളത്തിനായി കളിക്കാനുളള മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയുടെ തീരുമാനം ഏറെ ആവേശത്തോടെയാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തത്. ഉത്തപ്പയുടെ മികവില്‍ ഈ സീസണില്‍ കേരളത്തിന് ഒരു രഞ്ജി കിരീടം സ്വപ്‌നം കാണുകയാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍.

ഹിമാചലിനെതിരെ കേരളത്തിനായി ക്യാപ്റ്റന്‍ തിമ്മപ്പ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നായകനായി ഉത്തപ്പ അരങ്ങേറ്റം കുറിയ്ക്കുകയും ചെയ്തു. പാതി മലയാളി കൂടിയായ ഉത്തപ്പ എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തതെന്ന് പ്രമുഖ സ്‌പോട്‌സ് വെബ്‌സൈറ്റായ സ്‌പോട്‌സ് സ്റ്റാറിനോട് വിശദീകരിച്ചു.

“അതെനിക്ക് നല്ല തീരുമാനമായി തോന്നി. കര്‍ണാടക കഴിഞ്ഞാല്‍ എന്റെ ആദ്യ ഓപ്ഷന്‍ കേരളം തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ എന്റെ അമ്മവീട്ടുകാര്‍ മലയാളികളാണ്. മാത്രമല്ല കഴിവും മികവുമുളള ഒട്ടേറെ താരങ്ങളടങ്ങിയ ഒരു ടീമും കേരളത്തിനുണ്ട്” ഉത്തപ്പ പറയുന്നു.

സൗരാഷ്ട്രയ്ക്കായാണ് കഴിഞ്ഞ രണ്ട് സീസണുകളിലും ഉത്തപ്പ രഞ്ജി കളിച്ചിരുന്നത്. എന്തുകൊണ്ടാണ് സൗരാഷ്ട്ര വിട്ടതെന്നും ഉത്തപ്പ വിശദീരകരിച്ചു.

സൗരാഷ്ട്രയില്‍ ഭാഷയാണ് തനിയ്ക്ക് വെല്ലുവിളിയായതെന്ന് ഉത്തപ്പ പറയുന്നു. മലയാളം നന്നായി സംസാരിക്കുന്ന ഉത്തപ്പ തനിയ്ക്ക് കേരള ടീമില്‍ അങ്ങനെയൊരു പ്രശ്‌നം നേരിടേണ്ടി വരില്ലെന്നും വിലയിരുത്തുന്നു.

കൂടാതെ തനിയ്‌ക്കൊപ്പം കളിച്ച ധാരാളം കളിക്കാര്‍ കേരള ടീമിലുണ്ടെന്നും ഉത്തപ്പ വ്യക്തമാക്കി. സച്ചിന്‍ ബേബി, സന്ദീപ് വാര്യര്‍, രോഹണ്‍ പ്രേം, കെ.എം ആസിഫ് തുടങ്ങിയ താരങ്ങളോടൊപ്പം താന്‍ കളിച്ചിട്ടുണ്ടെന്നും ഇതു താരങ്ങള്‍ തമ്മിലുളള ഇടപെടല്‍ മെച്ചപ്പെടുത്തുമെന്നും ഉത്തപ്പ വിശ്വസിക്കുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്