സനായ കൂട്ടിനുണ്ട്, മലയാളി സൂപ്പര്‍ താരം വിവാഹിതനാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി താരം കരുണ്‍ നായര്‍ വിവാഹിതനാകുന്നു. ബംഗളൂരു സ്വദേശിനി സനായയാണു വധു. ബംഗളൂരു സ്വദേശികളായ ജെ.തങ്കരിവാലയുടെയും പരീന്‍ തങ്കരിവാലയുടെയും മകളാണു സനായ.

കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഇരുവരുടേയും മോതിരം മാറ്റല്‍ ചടങ്ങ് നടന്നു. അടുത്ത വര്‍ഷം ജനുവരി 16-നു കരുണിന്റെ ജന്മസ്ഥലമായ രാജസ്ഥാനില്‍ വിവാഹം നടക്കും.

കരുണിന്റെ അച്ഛന്‍ എം.ഡി.കെ.നായര്‍ മാലക്കര സ്വദേശിയും അമ്മ പ്രേമ കെ.നായര്‍ ചെങ്ങന്നൂര്‍ സ്വദേശിനിയുമാണ്. സനായയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമത്തിലൂടെ കരുണ്‍ നായര്‍ പുറത്തുവിട്ടു. ആരെക്കാളും നീയാണ് എന്റെ ലോകം പ്രകാശമയമാക്കിയതെന്നായിരുന്നു കരുണ്‍ ചിത്രത്തിനു നല്‍കിയ തലക്കെട്ട്. വിവാഹമാണെന്ന കാര്യം അറിയിച്ചു കൊണ്ട് കഴിഞ്ഞ ജൂണ്‍ 29-നും കരുണ്‍ സനായയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

വലംകയ്യന്‍ ബാറ്റ്‌സ്മാനായ കരുണ്‍ ഇന്ത്യയ്ക്കു വേണ്ടി ആറു ടെസ്റ്റുകള്‍ കളിച്ചു. ഒരു ട്രിപ്പിള്‍ സെഞ്ചുറി (303*) ഉള്‍പ്പെടെ 374 റണ്‍സാണ് ഇതുവരെ നേടിയത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്