12 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ ആദ്യം, ചിരിമാഞ്ഞ് തലകുനിച്ച് മടങ്ങി വില്യംസണ്‍

12 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ ആദ്യമായി റണ്ണൗട്ടായി കെയ്ന്‍ വില്യംസണ്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിലാണ് വില്യംസണ്‍ പൂജ്യത്തിന് റണ്ണൗട്ടായത്. മികച്ച ഫോമിലുള്ള വില്യംസണിന്റെ പുറത്താകല്‍ ന്യൂസിലാന്‍ഡിന്റെ തകര്‍ച്ചയ്ക്കും കാരണമായി.

ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവറിലാണ് സംഭവം. ആതിഥേയര്‍ 12/1 എന്ന നിലയില്‍. ഓസ്ട്രേലിയന്‍ സ്പീഡ്സ്റ്റര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് തടഞ്ഞ് വില്യംസണ്‍ മിഡ് ഓഫിലേക്ക് തട്ടിയിട്ട് അതിവേഗ സിംഗിളിന് ശ്രമിച്ചു. എന്നാല്‍ വിക്കറ്റിനിടയിലെ ഓട്ടത്തില്‍ സഹതാരം വില്‍ യംഗുമായി വില്യംസണ്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇതിനിടയില്‍ ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഇരുവര്‍ക്കുമിടയില്‍ കുടുങ്ങി. ഇതോടെ വില്യംസണ് മുന്നോട്ട് ഓടാനായില്ല. ഈ സമയം മര്‍നസ് ലബുഷെയ്നിന്റെ ത്രോ സ്റ്റംപില്‍ കൊണ്ടതോടെ വില്യംസണ് ഡക്കായി നിരാശനായി മടങ്ങേണ്ടി വന്നു.

ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 383നെതിരെ ബാറ്റ് വീശിയ ന്യൂസിലന്‍ഡ് 179 റണ്‍സിന് ഓള്‍ഔട്ടായി. പ്രമുഖരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ ഗ്ലെന്‍ ഫിലിപ്സിലാണ് (71) കിവീസിന്റെ ടോപ് സ്‌കോറര്‍.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു