ഓസീസിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ പേസര്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് പുറത്ത്

ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നിന്ന് പുറത്തായി. പരിക്കില്‍ നിന്ന് കരകയറാന്‍ കഴിയാതെ വന്നതോടെയാണ് പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്നും താരത്തെ ഒഴിവാക്കിയത്. താരം അടുത്ത രണ്ട് ടെസ്റ്റുകളും കളിക്കില്ലെന്ന് ഓസീസ് പരിശീലകന്‍ അന്‍ഡ്രു മക്ക്ഡൊണാള്‍ഡ് സ്ഥിരീകരിച്ചു.

കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം നിലവില്‍ വിശ്രമത്തിലായിരുന്നു. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനൊപ്പം താരം ചേര്‍ന്നിരുന്നില്ല. അവസാനത്തെ രണ്ട് പോരാട്ടങ്ങളില്‍ എങ്കിലും താരം ടീമിനൊപ്പമെത്തുമെന്നായിരുന്നു പ്രതീക്ഷ.

അതേസമയം, പരിക്ക് ഭേദമായി ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ നൂറു ശതമാനം ഫിറ്റ്നെസ് വീണ്ടെടുത്തു. ആദ്യ രണ്ട് ടെസ്റ്റുകളിലും ടീമില്‍ ഉള്‍പ്പെടാതിരുന്ന സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. രണ്ട് തുടര്‍ വിജയങ്ങളുടെ ബലത്തില്‍ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു. അവശേഷിക്കുന്ന മത്സരങ്ങളെങ്കിലും ജയിച്ച് നാണക്കേട് ഒഴിവാക്കാനുള്ള ശ്രമമായിരിക്കും ഓസീസ് നടത്തുക.

Latest Stories

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്