ഇന്ത്യ-ഓസീസ് ഏകദിന പരമ്പര: സൂപ്പര്‍ താരം പുറത്ത്, ഐപിഎലും നഷ്ടമായേക്കും

ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയന്‍ പേസ് ബോളര്‍ ജേ റിച്ചാര്‍ഡ്സണ്‍ പുറത്തായി. പിന്തുട ഞരമ്പിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്ക് ശേഷം മാര്‍ച്ച് 17 ന് ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ ഏകദിന മത്സരത്തിനുള്ള 16 അംഗ ടീമില്‍ താരം ഇടം നേടിയിരുന്നു. ഇന്ത്യയിലേക്കുള്ള തന്റെ പര്യടനത്തിന് മുന്നോടിയായി മാച്ച് ഫിറ്റ്‌നസ് നേടാനുള്ള ശ്രമത്തിലായിരുന്നു താരമെങ്കിലും അതില്‍ പരാജയപ്പെട്ടതോടെയാണ് പിന്മാറ്റം.

ഇതേ തുടര്‍ന്ന് വലംകൈയ്യന്‍ ബോളറുടെ ഐപിഎല്‍ പങ്കാളിത്തവും സംശയത്തിലായിരിക്കുകയാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് റിച്ചാര്‍ഡ്സണ്‍. ജസ്പ്രീത് ബുംറയും ഇല്ലാതിരിക്കെ റിച്ചാര്‍ഡ്സണെ കൂടി നഷ്ടപ്പെടുന്ന സാഹചര്യം മുംബൈയ്ക്ക് ആശങ്കയേറ്റുന്നതാണ്.

ഐപിഎല്‍ 2023 മിനി ലേലത്തില്‍ അടിസ്ഥാന വിലയായ 1.50 കോടിക്കാണ് റിച്ചാര്‍ഡ്സണെ മുംബൈ തങ്ങളുടെ പാളയത്തിലെത്തിച്ചത്. എന്നാല്‍ ബുംറയ്‌ക്കൊപ്പം റിച്ചാര്‍ഡ്സണും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായാല്‍ പകരക്കാരെ തിരയേണ്ട അവസ്ഥയിലാവും ഫ്രാഞ്ചൈസി.

Latest Stories

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ