ഇന്ത്യക്ക് ജയവര്‍ധനെയുടെ ഒരുകൈ സഹായം; ലോക കപ്പില്‍ ഗുണം ചെയ്‌തേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചാകാനുള്ള ക്ഷണം നിരസിച്ചയാളാണ് ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ. ലങ്കന്‍ ടീമിനെ സഹായിക്കാനാണ് മഹേല തീരുമാനിച്ചത്. എങ്കിലും ജയവര്‍ധനെ ചെയ്യുന്ന ഒരു കാര്യം ട്വന്റി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീമിനെ സഹായിക്കാന്‍ പാകത്തിലുള്ളതാണ്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായ ജയവര്‍ധനെ, ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് അധികം ജോലിഭാരം നല്‍കേണ്ടെന്ന തീരുമാനത്തിലാണ്. ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ജയവര്‍ധനെ ഇന്ത്യന്‍ ടീം മാനെജ്‌മെന്റുമായി നിരന്തരം ആശയവിനിമയം നടത്തുന്നുമുണ്ട്.ഹാര്‍ദിക്കിനെ കൊണ്ട് പന്തെറിയിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് തിടുക്കമില്ലെന്ന് മഹേല പറഞ്ഞു. പന്തെറിയാന്‍ ഹാര്‍ദിക്കിനെ നിര്‍ബന്ധിച്ചാല്‍ താരം ബുദ്ധിമുട്ടുമെന്നും ലോക കപ്പില്‍ അത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നുമാണ് ജയവര്‍ധനെയുടെ നിലപാട്. ഹാര്‍ദിക്ക് ഏറെ നാളായി ബോള്‍ ചെയ്തിട്ടില്ലെന്നതും മഹേല കണക്കിലെടുക്കുന്നുണ്ട്.

ഹാര്‍ദിക്കിന്റെ ഫോം ട്വന്റി20 ലോക കപ്പില്‍ ഇന്ത്യയുടെ വിധിനിര്‍ണയിക്കുന്ന ഘടകമായാണ് വിലയിരുത്തപ്പെടുന്നത്.എന്നാല്‍ അടുത്ത കാലത്തായി ഹാര്‍ദിക്ക് താളത്തിലല്ല. നടുവിന് ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം ഹാര്‍ദിക് കായികക്ഷമത പൂര്‍ണമായും വീണ്ടെടുത്തിട്ടില്ല. അതിനാല്‍ത്തന്നെ ഹാര്‍ദിക് ബോളിംഗില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു.

ഐപിഎല്‍ യുഎഇ ലെഗിലെ മുംബൈയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഹാര്‍ദിക് കളിച്ചിരുന്നില്ല. കളത്തിലിറങ്ങിയ കളികളില്‍ ബാറ്റര്‍ എന്ന റോള്‍ മാത്രമേ കൈകാര്യം ചെയ്തുള്ളു. ഇന്ത്യയുടെ നാലാം പേസറെന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന ഹാര്‍ദിക് ലോക കപ്പിനു മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താകുമെന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ജയവര്‍ധനെയും മുംബൈ ഇന്ത്യന്‍സും താരത്തിന്റെ കാര്യത്തില്‍ കരുതല്‍ കാട്ടുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്