ഇന്ത്യക്ക് എതിരായ പരമ്പരയ്ക്ക് ശേഷം ഇംഗ്ലീഷ് സൂപ്പര്‍ താരം വിരമിക്കും, ആഷസിനായി കാക്കില്ല!

ആധുനിക ക്രിക്കറ്റിലെ നിത്യഹരിത നായകനായ പേസറാണ് ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണ്‍. നാല്‍പ്പതിനോട് അടുക്കുന്ന പ്രായത്തിലും യുവ ബോളര്‍മാരുടെ വീറോടെയാണ് ആന്‍ഡേഴ്‌സണ്‍ പന്തെറിയുന്നത്. ആന്‍ഡേഴ്‌സണ്‍ അടുത്തിടെയൊന്നും വിരമിക്കില്ലെന്ന് ആരാധകരും കരുതുന്നു. എന്നാല്‍ ആന്‍ഡേഴ്‌സന്റെ വിരമിക്കല്‍ നാള്‍ പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍.

എനിക്ക് രസകരമായ ഒരു തോന്നലുണ്ടാകുന്നു. എന്നാല്‍ ഇന്ത്യക്കെതിരായ ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റിനു ശേഷം ആന്‍ഡേഴ്‌സന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് തോന്നുന്നത്. ഈ വേനലോടെ ആന്‍ഡേഴ്‌സന്‍ കളമൊഴിയുമെന്ന് കരുതുന്നു- ഹാര്‍മിസണ്‍ പറഞ്ഞു.

ആഷസ് നടക്കുമെന്നതില്‍ സംശയമുണ്ട്. അഥവാ നടന്നാല്‍ തന്നെ അതു വിചാരിക്കുന്ന രീതിയില്‍ ആയിരിക്കില്ല. അക്കാര്യം ആന്‍ഡേഴ്‌സണ്‍ കണക്കിലെടുത്തേക്കാം. ജിമ്മിയുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഓവലില്‍ നന്നായി പന്തെറിഞ്ഞശേഷം, ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിരാട് കോഹ്ലിയെ പുറത്താക്കി കരിയര്‍ അവസാനിപ്പിക്കുന്നതിലും മനോഹരമായ കാര്യമില്ലെന്ന് കരുതും. ആറു മാസത്തിനുള്ളില്‍ ആഷസ് നടക്കാന്‍ സാദ്ധ്യതയില്ല. അതിനാല്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് തീരുമാനിക്കുമായിരുന്നെന്നും ഹാര്‍മിസണ്‍ പറഞ്ഞു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്