ഒറ്റ സിക്‌സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്!, റെക്കോര്‍ഡ് പ്രകടനവുമായി ജഗദീശന്‍

ഒരു സിക്‌സ് പോലും പറത്താതെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി തമിഴ്‌നാട് ഓപ്പണര്‍ എന്‍ ജഗദീശന്‍. വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒരോവറില്‍ ആറ് ഫോറിന്റെ അകമ്പടിയില്‍ 29 റണ്‍സാണ് താരം നേടിയത്.

അമന്‍ സിംഹ് ഷെഖാവത്ത് എറിഞ്ഞ ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലാണ് 29 റണ്‍സടിച്ചത്. അമന്‍ സിംഗ് ഷെഖാവത്തിന്റെ ആദ്യ പന്ത് വൈഡ് ബൗണ്ടറിയായി. ഇതിലൂടെ അഞ്ച് റണ്‍സ് സ്വന്തമാക്കിയതിന് പിന്നാലെ പിന്നീട് തുടര്‍ച്ചയായ ആറ് പന്തുകളും ബൗണ്ടറി കടത്തിയ ജഗദീശന്‍ 29 റണ്‍സാണ് രണ്ടാം ഓവറില്‍ അടിച്ചെടുത്തത്.

മത്സരത്തില്‍ 52 പന്തില്‍ 65 റണ്‍സടിച്ച ജഗദീശന്‍ തമിഴ്‌നാടിന്റെ ടോപ് സ്‌കോററായി. എങ്കിലും രാജസ്ഥാന്‍ ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നതില്‍ തമിഴ്‌നാട് പരരാജയപ്പെട്ടു. തന്റെ ആദ്യ ഓവറില്‍ 29 റണ്‍സ് വഴങ്ങിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന അമന്‍ സിംഗ് ഷെഖാവത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ജഗദീശന് പുറമെ വിജയ് ശങ്കര്‍(49), ബാബാ ഇന്ദ്രജിത്(37) എന്നിവര്‍ മാത്രമാണ് തമിഴ്‌നാടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ