സ്ഥലം എംപിയെയും മേയറെയും നടുറോഡിലിട്ട് വിരട്ടി ജഡേജയുടെ ഭാര്യ; അരങ്ങേറിയത് നാടകീയ രംഗങ്ങള്‍, വീഡിയോ വൈറല്‍

പൊതുവേദിയില്‍ സ്ഥലം എംപിയോടും മേയറോടും പരസ്യമായി ദേഷ്യപ്പെട്ട് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് എംഎല്‍എയുമായ റിവാബ ജഡേജ. ഗുജറാത്തിലെ ജാംനഗറില്‍ ബിജെപി എംഎല്‍എ ആയ റിവാബയും ജാംനഗറിലെ ബിജെപി എംപിയായ പൂനംബെന്‍ ഹേമത് ഭായിയും ജാംനഗര്‍ മേയര്‍ ബിനാബെന്‍ കോത്താരിയും പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം.

ജാംനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ലാക്‌ഹോത്ത ലേക്കില്‍ സംഘടിപ്പിച്ച മാരി-മതി- മാരോ ദേശ് ചടങ്ങിലായിരുന്നു എംപിയും എംഎല്‍എയും പരസ്പരം കൊമ്പുകോര്‍ത്തത്. നാട്ടുകാരും പൊലീസുകാരും നോക്കി നില്‍ക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

മേയേറും റിവാബയും തമ്മിലാണ് ആദ്യം തര്‍ക്കം തുടങ്ങിയത്. പരിപാടിക്കിടെ റിവാബ ഉപയോഗിച്ച ചിലവാക്കുകളില്‍ അതൃപ്തി അറിയിച്ച മേയര്‍ മാന്യമായി സംസാരിക്കണമെന്ന് റിവാബയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നില മറന്നു പെരുമാറരുതെന്ന് റിവാബ തിരിച്ചടിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇരുവരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടതോടെയാണ് എംപിയോടും റിവാബ തട്ടിക്കയറിയത്.

തര്‍ക്കത്തിനുശേഷം മൂവരും ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്തശേഷമാണ് മൂവരും മടങ്ങിയത്. ജാംനഗര്‍ നോര്‍ത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് റിവാബ.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ