ജഡേജ ഒന്നും അല്ല, എന്നെക്കാൾ മികച്ചവനാണ് ആ താരം; ലോകത്തിലെ ഏറ്റവും ഫീൽഡറെ തിരഞ്ഞെടുത്ത് ജോണ്ടി റോഡ്‌സ്

എക്കാലത്തെയും മികച്ച ഫീൽഡറായി കണക്കാക്കപ്പെടുന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജോണ്ടി റോഡ്‌സ്, ന്യൂസിലൻഡിന്റെ ഗ്ലെൻ ഫിലിപ്സ് ആണ് തന്നെക്കാൾ മികച്ച ഫീൽഡർ എന്നും അയാളുടെ മികവിനൊപ്പം താൻ എത്തില്ല എന്നും പറഞ്ഞിരിക്കുകയാണ്. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ തന്റെ അതിശയിപ്പിക്കുന്ന ഫീൽഡിംഗ് ശ്രമങ്ങളിലൂടെ ഗ്ലെൻ ഫിലിപ്‌സ് വാർത്തകളിൽ ഇടം നേടിയിരുന്നു.

ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ, ഫിലിപ്‌സ് ഒരു അത്ഭുതകരമായ ക്യാച്ച് എടുത്ത് വിരാട് കോഹ്‌ലിയെ പുറത്താക്കി, ഏവരെയും അത്ഭുതപ്പെടുത്തി. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നായിരുന്നു അത്. ദുബായിൽ ഇന്ത്യയ്‌ക്കെതിരായ 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ അദ്ദേഹം വീണ്ടും തന്റെ സൂപ്പർമാൻ അവതാരം കാണിച്ചു.

ഫൈനലിൽ 49 പന്തിൽ നിന്ന് 31 റൺസ് നേടിയ ഗിൽ, മിച്ചൽ സാന്റ്നർ എറിഞ്ഞ പന്ത് കവർ ഡ്രൈവ് കളിക്കാൻ ശ്രമിച്ചപ്പോൾ പിഴച്ചു. അദ്ദേഹം അടിച്ച പന്ത് ഫിലിപ്സിന്റെ തലക്ക് മുകളിലൂടെയാണ് പറന്ന് പൊങ്ങിയത്. ഒരു സൂപ്പർമാനെ പോലെ ഒറ്റ കൈയിൽ താരം ആയ ക്യാച്ച് കൈയിൽ ഒതുക്കിയപ്പോൾ അത് കിവീസിനെ മത്സരത്തിലേക്ക് മടങ്ങിവരാനും അവസാനം വരെ പൊരുത്തനും സഹായിച്ചു.

ഇതിന് പിന്നാലെ ഗ്ലെൻ ഫിലിപ്സിന്റെ അടിപൊളി ക്യാച്ചിന്റെ വീഡിയോ ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു, ഇതിഹാസ ഫീൽഡർ ജോണ്ടി റോഡ്സിനെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹത്തെ ഈ തലമുറയിലെ ഏറ്റവും മികച്ച ഫീൽഡർ എന്ന് പോലും വിളിച്ചു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് റോഡ്സിന്റെ പ്രതികരണമാണ്.

“ക്ഷമിക്കണം @JontyRhodes8, ഈ തലമുറയിലെ ഏറ്റവും മികച്ച ഫീൽഡറായ ഫിലിപ്സ് ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് അടിക്കുറിപ്പ് നൽകി. അതിന് പ്രോട്ടിയസ് ഇതിഹാസം മറുപടി നൽകി, “എന്തിന് ക്ഷമിക്കണം, ഞാൻ സമ്മതിക്കുന്നു.”

എന്തായാലും കിരീടം നേടാൻ പറ്റിയില്ലെങ്കിലും എന്നെന്നും ഓർക്കാൻ പറ്റുന്ന ഒരു ചാമ്പ്യൻസ് ട്രോഫിയാണ് ഫിലിപ്സിനെ സംബന്ധിച്ച് കഴിഞ്ഞു പോയത്.

https://x.com/JontyRhodes8/status/1899020150336106626?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1899020150336106626%7Ctwgr%5E05a80e99bfe11d26d2034a84f8916514e4fac835%7Ctwcon%5Es1_&ref_url=https%3A%2F%2Fcricketaddictor.com%2Fcricket-news%2Fjonty-rhodes-kicks-aside-ravindra-jadeja-names-best-fielder-of-the-generation-116010%2F

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും