ലോകകപ്പില്‍ സെമിയില്‍ എത്താതെ ഇന്ത്യയെ പുറത്താക്കിയത് നോബോളിന്റെ രൂപത്തില്‍ വന്ന ദൗര്‍ഭാഗ്യം...!!

അവസാന പന്ത് വരെ പ്രതീക്ഷ നല്‍കിയ ശേഷം ലോകകപ്പില്‍ ഇന്ത്യ പുറത്തായത് ആരാധകരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. ദീപ്തി ശര്‍മ്മ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ ഇന്ത്യയ്ക്ക് ദൗര്‍ഭാഗ്യം വന്നത് നോബോളിന്റെ രൂപത്തിലായിരുന്നു. അവസാന ഓവറില്‍ നാലു വിക്കറ്റ് കയ്യിലിരിക്കെ ആറു റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയിരുന്നത്.

രണ്ടാമത്തെ ബോളില്‍ മരിസനേ ക്യാപ് റണ്ണൗട്ടായി. ഇതോടെ ജയിക്കാന്‍ വേണ്ടത് നാലു ബോളില്‍ അഞ്ചു റണ്‍സ് എന്നായി സ്ഥിതി. തുടര്‍ന്ന് മൂന്നാമത്തെയും നാലാമത്തെയും ബോളില്‍ സിംഗില്‍. ജയിക്കാന്‍ രണ്ടു ബോളില്‍ മൂന്ന്. അഞ്ചാമത്തെ ബോളില്‍ ദീപ്തി വിക്കറ്റെടുത്തു. എന്നാല്‍ ഇത് നോബോളായി. ഇന്ത്യന്‍ ബൗളര്‍മാര്‍ സ്തംബദ്ധരായി പോയി.

ഇതോടെ രണ്ടു ബോളില്‍ രണ്ടു റണ്‍സ് വേണമെന്ന നിലയിലായ ദക്ഷിണാഫ്രിക്ക അടുത്ത രണ്ടു ബോളിലും ഓരോ സിംഗിള്‍ വീതമെടുത്ത് വിജയം നേടി. 80 റണ്‍സെടുത്ത ഓപ്പണര്‍ ലോറ വോള്‍വേര്‍ട്ടാണ് സൗത്താഫ്രിക്കയുടെ ടോപ്സ്‌കോറര്‍. 79  ബോളില്‍  11  ബൗണ്ടറികള്‍   79 ബോളില്‍  11  ബൗണ്ടറികള്‍  ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ലാറ ഗൂഡാള്‍ 49 റണ്‍സും നേടി.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”