അന്ന് മാൻ ഓഫ് ദി മാച്ച് നൽകിയത് വെറുതെയല്ല; ചില കാരണങ്ങളുണ്ട്

ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കുന്നതും കരിയറില്‍ ആദ്യ സെഞ്ച്വറി നേടുന്നതുമെല്ലാം ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലുമാണ്. ഇക്കാര്യം വിരാട്‌ കോഹ്ലിയ്ക്ക് മനസ്സിലാക്കിക്കൊടുത്ത സംഭവം ഒരിക്കല്‍ ഗൗതം ഗംഭീര്‍ പറയുകയുണ്ടായി.

2009 ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യാ ശ്രീലങ്കാ മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ച ശേഷം തനിക്ക് കിട്ടിയ മാന്‍ ഓഫ് ദി മാച്ച് ഗംഭീര്‍ കോഹ്ലിയ്ക്ക് കൊടുത്താണ് മത്സരം സ്‌പെഷ്യലാക്കിയത്. ഈ മത്സരത്തില്‍ ഗംഭീര്‍ മൂന്നാമനായി ബാറ്റിംഗിന് ഇറങ്ങി 150 റണ്‍സാണ് അടിച്ചുകൂട്ടിയത്.

നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വന്ന കോഹ്ലി 107 റണ്‍സുമാണ് അടിച്ചത്. ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്ത കളിയില്‍ വിരാട്‌കോഹ്ലി കണ്ടെത്തിയത് കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയായിരുന്നു.

കോഹ്ലിയുടെ കളി വെച്ച് അദ്ദേഹം ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ നേടിയാലും താരത്തിന്റെ ആദ്യ സെഞ്ച്വറിനേട്ടം സ്‌പെഷ്യലാക്കി മാറ്റണമെന്ന ചിന്തയില്‍ നിന്നാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം അന്ന് യുവതാരമായിരുന്ന കോഹ്ലിയ്ക്ക് ഗംഭീര്‍ നല്‍കിയത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ