റിഷഭിനെ കാണാന്‍ കൊള്ളാം, കോടികളുണ്ടാക്കാം; തുറന്നുപറഞ്ഞ് അക്തര്‍

ഇന്ത്യന്‍ വിക്കറ്റ്-കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് നിര്‍ണായക ഉപദേശവുമായി പാകിസ്ഥാന്‍ ബോളിംഗ് ഇതിഹാസം ശുഐബ് അക്തര്‍. റിഷഭ് തന്റെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കണമെന്നും താരത്തെ കാണാന്‍ ഭംഗിയുള്ളതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ അത് ഏറെ ഗുണകരമാകുമെന്നും അക്തര്‍ പറഞ്ഞു.

‘റിഷഭിനു കുറച്ച് അമിതഭാരമുണ്ട്. അവന്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഇന്ത്യന്‍ വിപണി വളരെ വലുതാണ്. റിഷഭ് കാണാന്‍ സുമുഖനാണ്. അവനു മോഡലായി ഉയര്‍ന്നു വരാനും കോടികള്‍ സമ്പാദിക്കാനും സാധിക്കും. കാരണം ഇന്ത്യയില്‍ ഒരു വ്യക്തി വലിയ സ്റ്റാറായി മാറുമ്പോള്‍ ഒരുപാട് നിക്ഷേപം അയാളില്‍ നടത്തപ്പെടും’ അക്തര്‍ പറഞ്ഞു.

‘റിഷഭ് പന്തിന്റെ പക്കല്‍ എല്ലാ തരത്തിലുള്ള ഷോട്ടുകളുമുണ്ട്. കട്ട് ഷോട്ട്, പുള്‍ ഷോട്ട്, റിവേഴ്സ് സ്വീപ്പ് തുടങ്ങി എല്ലാ തരത്തിലുള്ള ഷോട്ടുകളും അവന്‍ കളിക്കും. ഭയമില്ലാതെ ഈ ഷോട്ടുകള്‍ റിഷഭ് കളിക്കുകയും ചെയ്യുന്നു. ഓസ്ട്രേലിയയില്‍ അവന്‍ ഇന്ത്യയെ മല്‍സരം വിജയിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിലും ടീമിനെ ജയത്തിലേക്കു നയിച്ചിരിക്കുകയാണ്.’

‘വളരെയധികം പ്രതിഭയുള്ള ക്രിക്കറ്ററാണ് റിഷഭ് പന്ത്. എതിരാളിയെ കുഴപ്പത്തിലാക്കാന്‍ അവനു കഴിയും. ഇംഗ്ലണ്ടുമായുള്ള ഏകദിനത്തില്‍ ഇന്നിംഗ്സിന്റെ വേഗത കൂട്ടുന്നതിനായി കൃത്യമായ കണക്കുകൂട്ടലോടെയുള്ള സമീപനമായിരുന്നു റിഷഭ് സ്വീകരിച്ചത്. അതിനു ശേഷം നിഷ്‌കരുണം ബോളര്‍മാരെ പ്രഹരിക്കുകയും ചെയ്തു.

‘ആഗ്രഹിക്കുന്ന സമയത്തു ഇന്നിംഗ്സിന്റെ വേഗത കൂട്ടുവാനുള്ള കഴിവ് റിഷഭിനുണ്ട്. അവന്‍ ഭാവിയിലൊരു സൂപ്പര്‍ സ്റ്റാറായി മാറു. റിഷഭിനെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്ന ഒരേയൊരാള്‍ അവന്‍ തന്നെയാണ്’ ഷുഐബ് അക്തര്‍ പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്