ഇശാന്തിന് ഊര്‍ജ്ജം നല്‍കാന്‍ കാണികളോട് കയ്യടിക്കാന്‍ പറഞ്ഞ് കോഹ്ലി; വീഡിയോ വൈറല്‍

കാണികളോട് കയ്യടിക്കാന്‍ പറഞ്ഞ് വിരാട് കോഹ്ലി. ഇന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസമായിരുന്നു. വിജയം മാത്രം മുന്നില്‍ കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് ഇടയ്ക്കൊന്ന് പാളിയപ്പോള്‍ ഗ്യാലറിയെ കൂട്ടു പിടിച്ച് ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ് വിരാട്. ഇന്ന് ലങ്കയുടെ രണ്ട് വിക്കറ്റുകള്‍ മാത്രമേ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വീഴ്ത്താന്‍ സാധിച്ചുള്ളൂ. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ നിരാശയിലായി. തുടരെ തുടരെ നടത്തിയ തിരിച്ചു വരവ് ശ്രമങ്ങളെ എല്ലാം ലങ്കന്‍ ബാറ്റ്സ്മാന്മാര്‍ ചെറുത്തു നില്‍ക്കുകയും ചെയ്തു. ഇതോടെ കളി കൈവിട്ട് പോകുമെന്ന് തോന്നിത്തുടങ്ങിയതോടെയായിരുന്നു കോഹ്ലി ഇടപെട്ടത്.

ചിരിച്ചു കൊണ്ട് പ്രത്യേക താളത്തില്‍ നിര്‍ത്താതെ വിരാട് കയ്യടിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇതു കണ്ടതും അരികിലുണ്ടായിരുന്ന ചേതേശ്വര്‍ പൂജാരയും കയ്യടിക്കാന്‍ ആരംഭിച്ചു. പിന്നെയത് മറ്റുള്ളവരും ഏറ്റെടുത്തു. നായകന്‍ പകര്‍ന്നു നല്‍കിയ ആവേശം പന്തെറിഞ്ഞ ഇശാന്ത് ശര്‍മ്മയ്ക്ക് ആത്മവിശ്വാസം നല്‍കി. ഇശാന്തിന്റെ മുഖത്തും പന്തിലും അത് പ്രകടമായിരുന്നു. അടുത്ത പന്തെറിയാനായി ഇശാന്ത് തയ്യാറെടുക്കവെ കോഹ് ലി സ്വയം കയ്യടിക്കുന്നതിനോടൊപ്പം ഗ്യാലറിയോടും കയ്യടിക്കാന്‍ ആവശ്യപ്പെട്ടതോടെ രംഗം കൊഴുത്തു.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി