ഇത് ചെപ്പോക്കിലെ ധോണിയുടെ അവസാന മത്സരമോ?, വലിയ അപ്ഡേറ്റ് നല്‍കി റെയ്ന

രാജസ്ഥാന്‍ റോയല്‍സിനെതിരെയായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ചെപ്പോക്കിലെ അവസാന ലീഗ് മത്സരം. ചെന്നൈയില്‍ മറ്റൊരു മത്സരം കളിക്കാന്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഫൈനലില്‍ കടക്കണം. സിഎസ്‌കെയുടെ ഏറ്റവും പ്രശസ്തനും വിശ്വസ്തനുമായ എംഎസ് ധോണിയെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. കാരണം ഇത് ചെന്നൈയില്‍ അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന് പലരും കരുതി.

വര്‍ഷങ്ങളോളം യെല്ലോ ടീമിനൊപ്പം ഉണ്ടായിരുന്ന സുരേഷ് റെയ്ന, എംഎസ് ധോണിയുമായി ഏറ്റവും അടുപ്പമുള്ളയാളാണ്. ചെന്നൈ-രാജസ്ഥാന്‍ മത്സരത്തിനിടെ ഇന്ത്യന്‍ മുന്‍ താരം അഭിനവ് മുകുന്ദ് മഹിയുടെ ഭാവിയെക്കുറിച്ച് റെയ്നയോട് സംസാരിച്ചു.

”ഇതാണോ എംഎസ് ധോണിയുടെ ചെപ്പോക്കിലെ അവസാന കളി?” അദ്ദേഹം ചോദിച്ചു. ”തീര്‍ച്ചയായും അല്ല,” എന്നായിരുന്നു സുരേഷ് റെയ്നയുടെ മറുപടി.

2008 മുതല്‍ ക്യാഷ് റിച്ച് ലീഗില്‍ ധോണി സജീവമാണ് ധോണി. രണ്ട് സീസണുകള്‍ ഒഴികെ 2023 വരെ അദ്ദേഹം ഫ്രാഞ്ചൈസിയെ നയിച്ചു. വാതുവെപ്പില്‍ ഉടമയുടെ പങ്കാളിത്തം കാരണം ചെന്നൈയെ രണ്ട് വര്‍ഷത്തേക്ക് ലീഗില്‍ നിന്ന് വിലക്കിയിരുന്നു. വിലക്ക് കാലയളവ് പൂര്‍ത്തിയായതിന് ശേഷം ചാമ്പ്യന്‍ ടീമിലേക്ക് മടങ്ങുന്നതിന് മുമ്പ് എംഎസ്ഡി രണ്ട് സീസണുകളില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റിനായി കളിച്ചു.

ഈ സീസണില്‍ തന്റെ കളി സമയം പരിമിതപ്പെടുത്തിയ ധോണി പരിക്കിനോട് പോരാടുകയാണ്. പുതിയ പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ച് ഋതുരാജ് ഗെയ്ക്ക്വാദിന് ക്യാപ്റ്റന്റെ ആംബാന്‍ഡ് നല്‍കിയിരുന്നു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി