ഇര്‍ഫാന്‍ പത്താന് ഇനി പുതിയ ടീം

അഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനെ സ്വന്തമാക്കാന്‍ മറ്റൊരു ടീമെത്തി. ജമ്മു കശ്മീര്‍ ടീമാണ് ഇര്‍ഫാനെ സ്വന്തമാക്കാന്‍ അവസാന വട്ട ശ്രമം തുടങ്ങിയത്. അടുത്ത രഞ്ജി സീസണില്‍ ഇര്‍ഫാന്‍ ജമ്മു ടീമിനായി കളിച്ചേക്കും.

ഈ മാസം തുടക്കത്തില്‍ പത്താന്‍ മറ്റ് ടീമുകളില്‍ കളിക്കുന്നതിന് വേണ്ടി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി ബറോഡ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നു. ഇപ്പോള്‍ ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയുമായി താരം ചര്‍ച്ച നടത്തുകയും ചെയ്തു.

ജമ്മു കാശ്മീരില്‍ ക്രിക്കറ്റിനെ വളര്‍ത്തുന്നതിന് വേണ്ടി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവുമൊന്ന് ഇര്‍ഫാന്‍, കാശ്മീരിലെ ക്രിക്കറ്റ് ഭാരവാഹികളെ കാണുകയായിരുന്നു. പത്താന്‍ ടീമിലെത്തുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമാവുമെന്നാണ് അറിയാന്‍ കഴിയുന്നത്.

എന്നാല്‍ താരം ഒരുപക്ഷേ, ടീമില്‍ കളിക്കാതെ, മെന്ററായി മാറാനാണ് വരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ രഞ്ജി ട്രോഫിയ്ക്ക് പുറമെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിലും ബറോഡ ടീമില്‍ ഇടംകിട്ടാതെ വന്നതോടെയാണ് ഇര്‍ഫാന്‍ ബറോഡ വിടാന്‍ തീരുമാനിച്ചത്. ഈ രഞ്ജി സീസണില്‍ രണ്ട് മത്സരം മാത്രമാണ് ബറോഡയ്ക്കായി ഇര്‍ഫാന് കളിക്കാനായത്

Latest Stories

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ