വമ്പന്‍ തിരിച്ചുവരവിന് കളം ഒരുങ്ങുന്നു, കിരീബിയന്‍ ടി20 ലീഗ് കളിക്കാന്‍ ഇര്‍ഫാന്‍

ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ഔള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഇര്‍ഫാന്‍ പത്താന്‍ കരീബിയന്‍ ടി20 ലീഗ് കളിക്കാന്‍ ഒരുങ്ങുന്നു. 2019 ലെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ക്ക് മുന്നോടിയായി നടത്തുന്ന താരങ്ങളുടെ ഡ്രാഫ്റ്റില്‍ ഇടം പിടിച്ചാണ് ഇര്‍ഫാന്‍ അമ്പരപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് ഡ്രാഫ്റ്റ് പട്ടികയില്‍ ഇടം പിടിച്ച ഏകതാരമാണ് ഇര്‍ഫാന്‍. ഡ്രാഫ്റ്റില്‍ നിന്ന് ഏതെങ്കിലും ടീം സ്വന്തമാക്കിയാല്‍ വിദേശ ടി20 ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായും ഇര്‍ഫാന്‍ മാറും. ഇതുവരെ ഐപിഎല്‍ അല്ലാതെ മറ്റ് ടി20 ലീഗുകളില്‍ കളിക്കാന്‍ താരങ്ങള്‍ക്ക് ബിസിസിഐ അനുമതി നല്‍കിയിരുന്നില്ല. ഇര്‍ഫാന്‍ കരീബിയന്‍ ലീഗ് കളിച്ചാല്‍ അത് ചരിത്രമാകുമെന്ന് ഇതോടെ ഉറപ്പായി.

2012-ലാണ് ഇര്‍ഫാന്‍ പത്താന്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. അന്ന് പരിക്കേറ്റ് ടീമിന് പുറത്തായ താരത്തിന് പിന്നീടൊരു മടങ്ങിവരവ് ഉണ്ടായില്ല. ഇന്ത്യയ്ക്കായി 29 ടെസ്റ്റും 120 ഏകദിനവും 24 ടി20യും കളിച്ചിട്ടുളള ഇര്‍ഫാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുന്നൂറിലധികം വിക്കറ്റും 2,800 റണ്‍സും സ്വന്തമാക്കിയിട്ടുളള താരമാണ്.

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡയര്‍ ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കായും ഈ 32കാരന്‍ കളിച്ചിട്ടുണ്ട്. ഈ സീസണ്‍ ഐപിഎല്ലിലും അവസരം ലഭിക്കാതിരുന്ന താരം പക്ഷേ ഈ സീസണില്‍ കമന്ററി ബോക്‌സിലെ സജീവ സാന്നിധ്യമായിരുന്നു.

Latest Stories

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ

ചാലക്കുടിയിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു; തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുന്നു

മുംബൈ ബോളര്മാരെ പച്ചക്ക് കത്തിച്ച് ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഈ ചെക്കനെ നോക്കി വെച്ചോ ആരാധകരെ; കുറിച്ചിരിക്കുന്നത് തകർപ്പൻ നേട്ടം

ഏഴ് പൂരിക്കും മസാലക്കറിക്കും 20 രൂപ; ഉച്ചഭക്ഷണത്തിന് 50 രൂപ; കുടിവെള്ളത്തിന് മൂന്നുരൂപ; കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ