IPL 2025: പുതിയ വിദ്യ പഠിച്ചപ്പോൾ പഴയത് നീ മറന്നു, അന്ന് തുടങ്ങി പതനം; ചെന്നൈ സൂപ്പർ കിങ്സിന്റെ മോശം പ്രകടനത്തിന് സൂപ്പർ താരത്തെ ട്രോളി ഹർഭജൻ സിങ്; പറഞ്ഞത് ഇങ്ങനെ

ഐപിഎല്ലിൽ ഇന്നലെ നടന്ന പോരിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസ് മികച്ച ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 17.1 ഓവറിൽ 6 വിക്കറ്റുകൾ ബാക്കി നിർത്തി കളി പിടിച്ചു. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും നായകൻ സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 33 പന്തുകൾ നേരിട്ട് 57 റൺസ് നേടിയ 14കാരൻ വൈഭവ് സൂര്യവൻഷിയാണ് ചെന്നൈയെ തകർത്തെറിയുന്നതിൽ നിർണായക പങ്ക് വഹിച്ചത്.

സീസണിൽ അതിദയനീയ പ്രകടനം പുറത്തെടുത്ത് നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സിന് അധികം പോസിറ്റീവുകൾ ഒന്നും സീസണിൽ എടുത്ത് പറയാൻ പോലും ഇല്ല എന്ന് പറയാം. യുവതാരങ്ങളിൽ ചിലർ കാണിച്ച പോരാട്ടവീര്യം മാത്രമാണ് ആകെ ഓർത്തിരിക്കാനുള്ളത്. സീസണിൽ മോശം പ്രകടനത്തിന്റെ കാരണം പരിശോധിച്ചാൽ ഒരുപാട് ഉത്തരം പറയാൻ ഉണ്ടെങ്കിലും ഹർഭജൻ സിങ് പറയുന്നത് രവിചന്ദ്രൻ അശ്വിന്റെ മോശം ഫോം തന്നെയാണ് ടീമിന്റെ മോശം പ്രകടനത്തിന്റെ കാരണം എന്നാണ്.

മെഗാ ലേലത്തിൽ 9 . 75 കോടിക്ക് ചെന്നൈ ഏറെ പ്രതീക്ഷയോടെ ടീമിൽ എത്തിച്ച അശ്വിൻ തന്റെ നല്ല കാലത്തിന്റെ നിഴലിൽ മാത്രമാണ് പന്തെറിഞ്ഞത് എന്ന് പറയാം. ഇന്നലെ രാജസ്ഥാനെതിരെ നടന്ന മത്സരത്തിൽ 2 വിക്കറ്റ് നേടിയെങ്കിലും നല്ല രീതിയിൽ പ്രഹരം ഏറ്റുവാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹർഭജന്റെ വാക്കുകൾ ഇങ്ങനെ: “അശ്വിൻ പന്ത് സ്പിൻ ചെയ്യാൻ നോക്കുന്നില്ല. വിക്കറ്റുകൾ വീഴ്ത്താൻ താത്പര്യമില്ലാത്ത മട്ടിലാണ് അവൻ പന്തെറിയുന്നത്. അയാൾ കാരം ബോളിനെ മാത്രമാണ് ആശ്രയിക്കുന്നത്, പന്ത് സ്പിൻ ചെയ്യാൻ നോക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

“അദ്ദേഹം ഓഫ് സ്പിൻ എറിയണമായിരുന്നു. പക്ഷേ 20 വർഷമായി താൻ മികവ് കാണിക്കാൻ ഇടയായ ഓഫ് സ്പിന്നുമായി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് താൽപ്പര്യമില്ല. കാരം ബോൾ ഒകെ അവൻ അടുത്തിടെ പഠിച്ചതാണ്. പുതിയ ഒരു വിദ്യ പഠിച്ചപ്പോൾ അവൻ പഴയത് മറക്കാൻ പാടില്ലായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും മോശം ഫോം കാരണം തന്നെ മിനി ലേലത്തിന് മുമ്പ് ചെന്നൈ അദ്ദേഹത്തെ റിലീസ് ചെയ്യാൻ സാധ്യതയുണ്ട്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ