IPL 2025: കടലാസിലെ പുലികൾ അല്ല ഈ സീസണിലെ രാജാക്കന്മാർ അവർ ആയിരിക്കും, ചെന്നൈയും രാജസ്ഥാനും മുംബൈയും അല്ല; ആ ടീം കിരീടം നേടുമെന്ന് റോബിൻ ഉത്തപ്പ

പഞ്ചാബ് കിംഗ്‌സിന്റെ ഈ സീസണിലെ പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ചിരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. 2008 ൽ ടൂർണമെന്റ് ആരംഭിച്ചതിനുശേഷം ഇതുവരെ കിരീടത്തിൽ മുത്തമിടാൻ സാധികാത്ത ടീമാണ് പഞ്ചാബ് കിങ്‌സ്. ഒന്നോ രണ്ടോ തവണ ഒഴികെ മികച്ച പ്രകടനം നടത്തിയത് ഒഴിച്ചാൽ ബാക്കി എല്ലാ സീസണില് പഞ്ചാബ് ആരാധകരെ നിരാശരാക്കി. കളിക്കാരെയും പരിശീലകരെയും അവർ പല തവണ ഈ കാലഘത്തിൽ മാറ്റിയിട്ടുണ്ടെങ്കിലും ഫലങ്ങൾ മാത്രം ശരിയായില്ല എന്ന് പറയാം. എന്നിരുന്നാലും, ലീഗിന്റെ 18-ാം സീസണിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമാണ് പഞ്ചാബ് എന്ന് പറഞ്ഞിരിക്കുകയാണ് റോബിൻ ഉത്തപ്പ ഇപ്പോൾ.

ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സ് തങ്ങളുടെ സീസണിലെ ആദ്യ പോരിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് ആവേശ ജയം സ്വന്തമാക്കിയിരുന്നു. വന്നവനായും നിന്നവനും പോയവയും എല്ലാം അടിച്ച പോരിൽ 243 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുക്കാനാണ് സാധിച്ചത്.

“2025 ലെ ഐപിഎല്ലിൽ അവർ കടലാസ് രാജാക്കന്മാരാകില്ല, പക്ഷേ ഈ സീസണിൽ അവർ യഥാർത്ഥ രാജാക്കന്മാരായിരിക്കും. പഞ്ചാബ് കിംഗ്‌സ് നല്ലൊരു ടീമിനെ ഒരുക്കിയിട്ടുണ്ട്. അവരുടെ പ്രകടനത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,” റോബിൻ ഉത്തപ്പ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

എന്തായാലും ശ്രേയസ് അയ്യരും ഒരു കൂട്ടം ചെറുപ്പക്കാരും ഒത്തുചേരുന്ന പഞ്ചാബ് ടീം ഈ സീസണിൽ അത്ഭുതങ്ങൾ കാണിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Latest Stories

ഋതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സഞ്ജുവിന് അവസരം നൽകണം: എസ് ബന്ദ്രീനാഥ്

ഐപിഎലിൽ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; ആരാധകർ നിരാശയിൽ

ഓപ്പറേഷൻ പ്രോജക്ട് സീറോ; അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം

'കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും, സിമ്പതിയ്ക്ക് വേണ്ടിയല്ല ഞാനിത് പങ്കുവച്ചത്'; അഭിരാമി സുരേഷ്

‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകുമെന്ന് ഫിലിം ചേംബർ

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ