IPL 2025: സഞ്ജുവിന്റെ ആ മണ്ടത്തരം പിഎച്ച്ഡി തീസിസിനായി പഠിക്കണം, രാജസ്ഥാൻ നായകനെതിരെ ദോഡ ഗണേഷ്; പറഞ്ഞത് ഇങ്ങനെ

ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് (ആർ‌ആർ) ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതിനെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദൊഡ്ഡ ഗണേഷ് വിമർശിച്ചു. സീസണിലെ പല മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത് തോൽവിയെറ്റ് വാങ്ങിയിട്ടും ഇന്നലെ ഫീൽഡ് ചെയ്യാൻ തിരഞ്ഞെടുത്തത് ആണ് മുൻ താരത്തെ ചൊടിപ്പിച്ചത്. അതേസമയം ഇന്നലെ ഫീൽഡ് ചെയ്യാനുള്ള സഞ്ജുവിന്റെ തീരുമാനം പിഴച്ചില്ല, രാജസ്ഥാൻ 6 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.

ഐ‌പി‌എൽ 2025 സീസണിൽ രാജസ്ഥാൻ 12 റൺസിൽ താഴെ വ്യത്യാസത്തിൽ 5 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെ‌കെ‌ആർ) പഞ്ചാബ് കിംഗ്‌സും (പി‌ബി‌കെ‌എസ്) ഒകെ ആയി നടന്ന മത്സരങ്ങളിൽ ജയം ഉറപ്പിച്ച അവസ്ഥയിൽ നിന്നാണ് രാജസ്ഥാൻ അവസാന നിമിഷം ഫിനിഷിങ് മികവിന്റെ കുറവ് കാരണം തോറ്റത്. സീസണിൽ ഭൂരിഭാഗം മത്സരങ്ങളിലും ടോപ് ഓർഡർ മികവ് കാണിച്ചിട്ടും മിഡിൽ ഓർഡറും വാലറ്റവും പരാജയപ്പെട്ടത് ടീമിനെ ബാധിച്ചു.

“ചേസിംഗ് റെക്കോർഡ് മോശം ആയിരുന്നിട്ടും ആദ്യം പന്തെറിയാൻ ആർആർ തീരുമാനിച്ചതിന്റെ കാരണം, പിഎച്ച്ഡി തീസിസിനായി പഠിക്കേണ്ടതുണ്ട്,” ദോഡ ഗണേഷ് X-ൽ പോസ്റ്റ് ചെയ്തു.

അതേസമയം ഇന്നലെ കളിയുടെ എല്ലാ ഡിപ്പാർട്മെന്റിലും ചെന്നൈയെ തകർത്തെറിഞ്ഞ രാജസ്ഥാൻ എന്തായാലും സീസണിലെ ടീമിന്റെ അവസാന മത്സരത്തിൽ പൂർണ മികവിൽ എത്തി എന്ന് പറയാം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി