IPL 2025: മിക്ക താരങ്ങളും ആ കാര്യം മറന്നാണ് ഇപ്പോൾ കളിക്കുന്നത്, അതുകൊണ്ടാണ് ഇത്തവണ പണി കിട്ടുന്നത്; പ്രമുഖ താരങ്ങൾക്ക് ഉപദേശവുമായി വിരാട് കോഹ്‌ലി; വെറുതെ അല്ല ഇയാൾ ഗോട്ട് ആയത്

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും സ്ഥിരതയുള്ള രണ്ട് ബാറ്റ്‌സ്മാൻമാരാണ് വിരാട് കോഹ്‌ലിയും സായ് സുദർശനും. നിക്കോളാസ് പൂരനും സൂര്യകുമാർ യാദവും കളിക്കുന്നുണ്ടെങ്കിലും അവർക്ക് ആർക്കും കോഹ്‌ലിയുടെ സ്ഥിരത ഇല്ല. ടൂർണമെന്റിന്റെ 18-ാം പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ കോഹ്‌ലി ഇതിനകം ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 10 മത്സരങ്ങളിൽ നിന്ന് 6 അർദ്ധ സെഞ്ച്വറി നേടിയിട്ടുള്ള കോഹ്‌ലി മിക്കവാറും എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഋഷഭ് പന്ത് അടക്കമുള്ള യുവതാരങ്ങൾ അതിദയനീയമായി ബാറ്റ് ചെയ്യുമ്പോഴാണ് കോഹ്‌ലി ഈ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്നത് എന്ന് ശ്രദ്ധിക്കണം .

അഭിഷേക് ശർമ്മയെയും ട്രാവിസ് ഹെഡിനെയും ഈ സീസണിൽ ബോളർമാർ പൂട്ടുന്ന കാഴ്ചയും കാണാൻ ആയിരുന്നു. എന്താണെങ്കിലും ഈ വിഷയത്തിൽ സംസാരിച്ച കോഹ്‌ലി, ബൗളർമാരെ സഹായിക്കുന്ന പിച്ചുകളിൽ ബാറ്റ്‌സ്മാൻമാർക്ക് പിസഖാവുകൾ പറ്റുന്നുണ്ടെന്ന് പറഞ്ഞിരിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയത്തിൽ പങ്കുവഹിച്ചതിന് ശേഷം, കോഹ്‌ലി പറഞ്ഞത് ഇങ്ങനെ:

“സിംഗിലും ഡബിളും നെറ്റിന് ഞാൻ ശ്രദ്ധിക്കാറുണ്ട്. ഈ ഫോർമാറ്റിൽ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ആളുകൾ മറക്കുന്നു. ആദ്യ പന്തിൽ നിന്ന് അടിക്കുന്നത് ഏറ്റവും സുരക്ഷിതമായ ഓപ്ഷനല്ലെന്ന് ഈ വർഷം നമ്മൾ കണ്ടുവരുന്നു. ഷോട്ടുകൾക്കായി പോകുന്നതിന് മുമ്പ് നിങ്ങൾ സമയം ചെലവഴിക്കേണ്ടതുണ്ട്,” വിരാട് കോഹ്‌ലി പറഞ്ഞു.

ഈ വർഷം ആർ‌സി‌ബി കൂടുതൽ സ്ഥിരതയുള്ളവരാണെന്ന് കോഹ്‌ലി പരാമർശിച്ചു. “ഞങ്ങൾക്ക് അധിക ശക്തിയുണ്ട്. ചില ബാറ്റ്‌സ്മാൻമാർക്ക് 10 പന്തിൽ നിന്ന് അഞ്ച് സിക്‌സറുകൾ അടിക്കാൻ കഴിയും. ടിം ഡേവിഡ് ടീമിലുണ്ട്, കൂടാതെ റൊമാരിയോ ഷെപ്പേർഡ് ടീമിൽ എത്തിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ ബാറ്റ് ചെയ്യുന്നത് എളുപ്പമായിരുന്നില്ലെന്ന് വിരാട് പറഞ്ഞു. “ഇതൊരു കഠിനമായ വിജയമായിരുന്നു. വിക്കറ്റ് വ്യത്യസ്‍തമായിരുന്നു. ഞങ്ങളുടെ റൺ പിന്തുടരലിൽ ഞങ്ങൾ ശരിയായ പാതയിലാണോ എന്ന് ഞാൻ ഡഗൗട്ടുമായി സംസാരിച്ചിരുന്നു ” അദ്ദേഹം പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ