IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

ഐപിഎൽ 18 ആം സീസണിൽ ആവേശകരമായ തുടക്കത്തിനാണ് ആരാധകർ സാക്ഷിയായത്. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി സുനിൽ നരൈനും അജിങ്ക്യ രഹാനെയും കൊൽക്കത്തയ്ക്ക് വേണ്ടി തകർത്താടിയപ്പോൾ 10 ഓവറിൽ 100 റൺസ് കടന്നു. എന്നാൽ പിന്നീട് നിലയുറപ്പിക്കാൻ കൊൽക്കത്ത താരങ്ങൾക്ക് സാധിച്ചില്ല. നിലവിൽ 17 ഓവറിൽ 154 നു 6 എന്ന നിലയിലാണ് മത്സരം പുരോഗമിക്കുന്നത്.

എന്നാൽ തുടക്കത്തിൽ തന്നെ ഐപിഎൽ സംഘാടകർക്ക് വമ്പൻ അബദ്ധമാണ് സംഭവിച്ചത്. ആദ്യ ഓവർ എറിഞ്ഞ ജോഷ് ഹേസൽവുഡിന് പകരം ബോളർ സ്ഥാനത്ത് സ്‌ക്രീനിൽ കാണിച്ചത് വിരാട് കോഹ്‌ലിയുടെ പേര്. അബദ്ധം മനസിലാക്കിയ സംഘാടകർ ഉടൻ തന്നെ അത് തിരുത്തി. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡ്:

അജിങ്ക്യ രഹാനെ, ക്വിന്റൺ ഡി കോക്ക്, സുനിൽ നരൈൻ, വെങ്കിടേഷ് അയ്യർ, അംകൃഷ് രഘുവൻഷി, റിങ്കു സിങ്, ആന്ദ്രേ റസ്സൽ, രാമൺദീപ് സിങ്, സ്‌പെൻസർ ജോൺസൻ, ഹർഷിത്ത് റാണ, വരുൺ ചക്രവർത്തി.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്‌ക്വാഡ്:

രജത്ത് പട്ടീദാർ, വിരാട് കോഹ്ലി, ഫിൽ സാൾട്ട്, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, കൃണാൽ പാണ്ട്യ, റാഷിക്ക് സലാം, സുയാഷ്‌ ശർമ്മ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ.

Latest Stories

സഞ്ജുവിനെ ടീം മാനേജ്‌മന്റ് വിശ്വസിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടില്ലായിരുന്നു: റിക്കി പോണ്ടിങ്

ഇതൊരു തുടക്കം മാത്രം, പുരുഷ-വനിതാ ടീമുകൾ ഇനിയും ഒരുപാട് നേട്ടങ്ങൾ ഇന്ത്യക്കായി നേടും: രോഹിത് ശർമ്മ

'ഞങ്ങൾ തീയും ഐസുമല്ല, തീയും തീയുമാണ്'; തന്റെ ബാറ്റിംഗ് പാർട്ട്ണറിനെ കുറിച്ച് സഞ്ജു സാംസൺ

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?