IPL 2024: ധോണി ഇപ്പോള്‍ കളിക്കണമെന്നുള്ളത് അയാളേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് മറ്റൊരു കൂട്ടരാണ്

എംഎസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയത് ഒരു നല്ല തീരുമാനമായി കാണുന്നു. കാരണം ഈ സീസണില്‍ ധോണിക്ക് പോരിന് എതിരായി മറ്റൊരു ക്യാപ്റ്റന്‍ പോലും ഇല്ല. തന്റെ കീഴില്‍ കളിച്ചവര്‍ തന്നേക്കാള്‍ വളരെ ചെറുപ്പമായ പിള്ളേര്‍ അവര്‍ക്കൊപ്പം ക്യാപ്റ്റനായി എതിരെ നില്‍ക്കുന്നതിനെ പറ്റി ചിന്തിച്ചപ്പോള്‍ സ്വയം ഇങ്ങനെ മനസ്സില്‍ പറഞ്ഞ് കാണും ‘എന്താല്ലേ’.

ഐപിഎല്ലില്‍ നിന്ന് നേടാവുന്നതെല്ലാം നേടി. ഒരു പക്ഷേ അദ്ദേഹം  ഇപ്പോള്‍ കളിക്കണമെന്നുള്ളത് തന്നെ അയാളേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് ആരാധകരാണ്. അവര്‍ക്ക് വേണ്ടി വന്ന് കളിക്കുന്നു എന്ന് തന്നെ പറയാം. ചിലപ്പോള്‍ ഇത് മറ്റൊരാള്‍ ആയിരുന്നേല്‍ ഇത് പോലെ നേട്ടങ്ങള്‍ നേടി കഴിഞ്ഞാല്‍ കൂടുതല്‍ ഒന്നും ചിന്തിക്കാതെ വിരമിക്കല്‍ പ്രഖ്യാപിച്ചേനെ. എന്റെ കാഴ്ച്ചപ്പാടില്‍ സ്വന്തം ഇഷ്ടത്തേക്കാള്‍ അദ്ദേഹത്തിനെയും ടീമിനെയും സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി കളിക്കുന്നതിലാണ് മുന്‍ഗണന കൊടുക്കുന്നത് എന്ന് തോന്നിയട്ടുണ്ട്.

മറ്റൊരു കാര്യം ധോണിയുടെ കീഴില്‍ ഋതുരാജിന് ക്യാപ്റ്റന്‍സി നന്നായി പഠിക്കാന്‍ കൂടെ ഉള്ള അവസരമാണ്. ക്യാപ്റ്റനല്ലെങ്കില്‍ തന്നെയും ധോണിയുള്ള ടീം അതിനൊരു പ്രത്യേക ചന്തവും എതിരാളികള്‍ക്ക് ഒരു തലവേദനയും തന്നെയാണ്. ഋതുവിനെ സംബന്ധിച്ചടുത്തോളം ഒന്നും പേടിക്കാനില്ല. കാരണം നമ്മുടെ കൂടെ ഒരു ബിഗ് ബ്രദര്‍ കൂടെയുള്ളപ്പോള്‍ എന്ത് കാര്യം ചെയ്താലും ഒരു പ്രത്യേക ധൈര്യം ആണ്, അത് പോലെയാണ് ഇവിടെ. ഇതൊന്നും പോരാഞ്ഞ് പലര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമാണ് ഋതുവിന്. ധോണി എന്ന ഇതിഹാസ താരത്തിനെ തന്റെ ക്യാപ്റ്റന്‍സിയില്‍ കളിപ്പിക്കുക എന്നുള്ളത്.

ചെന്നൈക്ക് ധോണിക്ക് ശേഷം നല്ലൊരു നായകനെ വേണം. ഇത് അതിനൊരു വഴി ആകട്ടെ. ഇങ്ങനെ എല്ലാം കരുതി ആയിരിക്കും ധോണി ഇങ്ങനെ ചെയ്തത്. ഈ തീരുമാനം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. നമുക്ക് കുറച്ച് സങ്കടം ഉണ്ടാക്കുമെങ്കിലും എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്നു. അല്ലെങ്കിലും എല്ലാം മുന്‍കൂട്ടി കരുതുന്നയാള്‍ തന്നെയാണല്ലോ അയാള്‍. അയാളുടെ തീരുമാനങ്ങള്‍ എല്ലായിപ്പോഴും നല്ലതേ കൊണ്ടുവന്നിട്ടൊള്ളു. നന്ദി മഹി..

എഴുത്ത്: അമല്‍ജിത്ത് ജോഷ്വ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം