IPL 2024: പെര്‍ത്തില്‍ പോണ്ടിംഗിനെ വിറപ്പിച്ച ആ പഴയ ഇരുപത് വയസ്സ്‌കാരന്റെ തീ അയാളില്‍ എവിടെയൊക്കെയോ ഒരു കനലായി അണയാതെ ബാക്കിയുണ്ട്

ആന്ദ്രെ റസ്സല്‍ ന്യൂക്ലീയര്‍ ബോംബിനെപ്പോലെ തുടര്‍-വിസ്‌ഫോടനങ്ങള്‍ സൃഷ്ട്ടിച്ച 2019 ഐപിഎല്‍ സീസണില്‍, ഇതുപോലൊരു ഡല്‍ഹി കൊല്‍ക്കത്ത മത്സരമുണ്ട്. അന്ന്, 28 പന്തില്‍ 62 അടിച്ച ശേഷം സൂപ്പര്‍ ഓവറില്‍ വെറും 10 റണ്‍സ് ചെയ്സ് ചെയ്യാനിറങ്ങിയ റസ്സലിന്റെ, മിഡില്‍ സ്റ്റമ്പ് പറത്തികളഞ്ഞ കഗീസോ റബാഡയുടെ ഒരു ലീതല്‍ യോര്‍ക്കറുണ്ട്.

ഈ രാത്രി, ഇശാന്ത് ശര്‍മ്മയെന്ന മുപ്പത്തിയാറുകാരന്‍ അക്ഷരാര്‍ത്ഥത്തില്‍ അതേ ഡെലിവറി പുനര്‍സൃഷ്ട്ടിക്കുകയായിരുന്നു. എ ഡെഡ്‌ലി യോര്‍ക്കര്‍ കാര്‍ട്ട് വീലിങ്ങ് ദ സ്റ്റമ്പ്‌സ് ഓഫ് എ ജയിന്റ്. ബാറ്റുയര്‍ത്തി ഇശാന്തിനെ അഭിനന്ദിച്ച് കൊണ്ടുള്ള റസ്സലിന്റെ ആ തിരിഞ്ഞു നടപ്പില്‍ എല്ലാമുണ്ടായിരുന്നു.

പെര്‍ത്തില്‍ റിക്കി പോണ്ടിങ്ങിനെ വിറപ്പിച്ച ആ പഴയ ഇരുപത് വയസ്സ്‌കാരന്റെ തീ അയാളില്‍ എവിടെയൊക്കെയോ ഒരു കനലായി അണയാതെ ബാക്കിയുണ്ട്. ഇശാന്ത് ശര്‍മ്മ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും