ഐപിഎല്‍ 2024: കോഹ്‌ലിയ്ക്ക് സുരക്ഷാ ഭീഷണി, വിമാനത്താവളത്തില്‍നിന്ന് ആയുധങ്ങള്‍ പിടികൂടി, പരിശീലനം റദ്ദാക്കി

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തിന് മുമ്പുള്ള അവരുടെ ഏക പരിശീലന സെഷന്‍ റദ്ദാക്കി. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടില്‍ ആര്‍സിബി പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാരണങ്ങളൊന്നും പറയാതെ സെഷന്‍ റദ്ദാക്കുകയായിരുന്നു.

ആര്‍സിബിയുടെ പരിശീലന സെഷന്‍ റദ്ദാക്കാനുള്ള പ്രാഥമിക കാരണം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയ്‌ക്കെതിരായ സുരക്ഷാ ഭീഷണിയാണെന്ന് ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയതായി ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഗുജറാത്ത് പോലീസ് നാല് പ്രതികളെ പിടികൂടി. അറസ്റ്റിനുശേഷം, നിരവധി ആയുധങ്ങള്‍, സെന്‍സിറ്റീവ് വീഡിയോ ക്ലിപ്പുകള്‍, ആശയവിനിമയങ്ങള്‍ എന്നിവയും പ്രതികളായ ക്വാര്‍ട്ടറ്റിന്റെ ഒളിത്താവളത്തില്‍നിന്ന് പൊലീസ് പിടികൂടി.

കൂടാതെ, ബുധനാഴ്ചത്തെ എലിമിനേറ്റര്‍ പോരാട്ടത്തിന് മുന്നോടിയായി ഭീഷണിയെക്കുറിച്ച് അധികാരികള്‍ രാജസ്ഥാന്‍ റോയല്‍സിനേയും ആര്‍സിബിയേയും അറിയിച്ചു. എന്നിരുന്നാലും രാജസ്ഥാന്‍ അവരുടെ പ്രാക്ടീസ് സെഷനുമായി മുന്നോട്ട് പോയപ്പോള്‍, രണ്ടാമത്തേത് ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ