ഐപിഎല്‍ 2024: ആരാധകരെ വീണ്ടും ഞെട്ടിക്കാന്‍ ധോണി, വമ്പന്‍ പ്രഖ്യാപനം വരുന്നു

എംഎസ് ധോണി ഐപിഎല്ലില്‍നിന്ന് ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2020 ഓഗസ്റ്റ് 15 ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും അദ്ദേഹം സിഎസ്‌കെയെ നയിച്ചു വരികയായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിന്റെ 17-ാം സീസണ്‍ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ഓപ്പണിംഗ് ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദിന് സിഎസ്‌കെയുടെ നേതൃസ്ഥാനം കൈമാറി.

വിരമിക്കലിന് ശേഷം ടീമുമായുള്ള തന്റെ ബന്ധം ഒരു പരിധി വരെ നിലനിര്‍ത്താന്‍ ധോണി ശ്രമിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണില്‍ കാല്‍മുട്ടിലെ പരിക്കുമായി കളിച്ച ധോണി അഞ്ചാം തവണയും ഐപിഎല്‍ കിരീടം ഉയര്‍ത്തിയതിന് പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ഐപിഎല്ലില്‍ 250 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണി 135.92 സ്ട്രൈക്ക് റേറ്റില്‍ 5000-ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. ഫിറ്റ്നസ് പ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ സീസണില്‍ 8-ാം നമ്പര്‍ സ്ലോട്ടിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. എന്നാല്‍ പുതിയ പതിപ്പില്‍ താരം കൂടുതല്‍ ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിലെ ചാമ്പ്യന്മാര്‍ ഇന്ന് നടക്കുന്ന ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്