IPL 2024: മത്സരശേഷം ധോണി ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത് ആ പ്രവൃത്തി ചെയ്തിട്ട്, സോഷ്യൽ മീഡിയയിൽ ചർച്ചയായി ചിത്രങ്ങൾ

ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) മുൻ നായകനും ഇതിഹാസ വിക്കറ്റ് കീപ്പർ-ബാറ്ററുമായ എംഎസ് ധോണി ഹാട്രിക് സിക്‌സറുകളിലൂടെ ആരാധകരെ ആവേശത്തിലാക്കി. ഡാരിൽ മിച്ചലിൻ്റെ വിക്കറ്റ് വീണതിന് ശേഷം 186/4 എന്ന നിലയിൽ നിലയിൽ നിൽക്കെ ക്രീസിലെത്തിയ ആരാധകർക്ക് ആവേശം സമ്മാനിച്ചത് . ഇത് 200 റൺസ് പ്ലസ് ടോട്ടലുമായി അവരുടെ ഇന്നിംഗ്‌സ് അവസാനിപ്പിക്കാൻ CSKയെ സഹായിച്ചു. നാല് പന്തിൽ മൂന്ന് സിക്‌സറുകൾ സഹിതം 500 സ്‌ട്രൈക്ക് റേറ്റിലാണ് ധോണി 20 റൺസ് നേടിയത്.

ഓരോ ഹിറ്റ് കഴിയുന്തോറും സ്റ്റേഡിയം മുഴുവൻ ധോണിയുടെ പേര് മുഴക്കിയപ്പോൾ മുംബൈ തളർന്നു. അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ രണ്ട് ടീമുകൾ ഏറ്റുമുട്ടുന്ന പോരാട്ടത്തിന്റെ അന്തരീക്ഷം എല്ലാം മറന്നു ടീം പോലും മറന്നു ധോണിക്കായി ആർപ്പുവിളിച്ചു . ധോണിയുടെ സിക്സ് വീഡിയോ വൈറലായതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായ മറ്റൊരു വിഡിയോയിലും ധോണി ഭാഗമായി.

സിഎസ്‌കെയുടെ ഇന്നിംഗ്‌സ് പൂർത്തിയാക്കിയ ശേഷം ധോണി പടികൾ കയറി ഡ്രസ്സിംഗ് റൂമിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നടക്കുമ്പോൾ ഗോവണിപ്പടിയിൽ ഒരു പന്ത് കിടക്കുന്നത് ധോണി അത് എടുത്ത് ഒരു പെൺകുട്ടിയുടെ അടുത്തേക്ക് അടുത്ത് അവൾക്ക് കൊടുക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

അതേസമയം ഈ സീസണിൽ ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് മത്സരം ആരാധക പ്രതീക്ഷകൾ പോലെ തന്നെ ഇരുടീമുകളുടെയും ഭാഗത്ത് നിന്നും മികച്ച പോരാട്ടം കണ്ടു. മത്സരത്തിൽ മുംബൈയെ 20 റൺസിന് പരാജയപ്പെടുത്തിയ ചെന്നൈ തുടർച്ചയായ രണ്ടാം ജയവും സീസണിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കി.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്