ഞങ്ങള്‍ വിജയം അവര്‍ക്ക് നല്‍കുകയായിരുന്നു; കെ.കെ.ആറിന് എതിരായ പരാജയത്തില്‍ കോഹ്‌ലി

കെകെആറിനെതിരായ തോല്‍വി ആര്‍സിബി അര്‍ഹിക്കുന്നുവെന്ന് ആര്‍സിബി നായകന്‍ വിരാട് കോഹ്‌ലി. മത്സരത്തില്‍ ബോളര്‍മാര്‍ മികച്ചുനിന്നെങ്കിലും ഫീല്‍ഡിംഗിലെ വീഴ്ചകള്‍ കളിമാറ്റിമറിച്ചെന്ന് കോഹ്‌ലി പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ വിജയം അവര്‍ക്ക് നല്‍കുന്നതുപോലെയായിരുന്നു. ഞങ്ങള്‍ ഈ തോല്‍വി അര്‍ഹിക്കുന്നു. അച്ചടക്കത്തോടെ കളിക്കാന്‍ ടീമിന് സാധിച്ചില്ല. നന്നായി തന്നെ ബോളര്‍മാര്‍ പന്തെറിഞ്ഞു. എന്നാല്‍ ഫീല്‍ഡര്‍മാര്‍ നിലവാരം കാട്ടിയില്ല. അതാണ് മത്സരം അവര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പറയാന്‍ കാരണം. പവര്‍പ്ലേയില്‍ ക്യാച്ച് അവസരങ്ങള്‍ പാഴാക്കി. അതുകൊണ്ട് 20-25 റണ്‍സ് അധികം വഴങ്ങേണ്ടിവന്നു- മത്സരശേഷം കോഹ്‌ലി പറഞ്ഞു.

കെകെആറിനെതിരെ സ്വന്തം തട്ടകത്തില്‍ 21 റണ്‍സിനാണ് ആര്‍സിബി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ അഞ്ച് വിക്കറ്റിന് 200 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ എട്ട് വിക്കറ്റിന് 179 റണ്‍സാണ് ആര്‍സിബിക്ക് നേടാനായത്.

സീസണില്‍ ഇതുവരെ കളിച്ച എട്ട് മത്സരത്തില്‍ നാലിലും തോറ്റ ആര്‍സിബി നിലവില്‍ അഞ്ചാം സ്ഥാനത്താണുള്ളത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്