എന്റെ മുഖം.., എന്റെ ഫുള്‍ ഫിഗര്‍..; ക്യാമറാമാനോട് ചൂടായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, എന്ത് അഹങ്കാരമെന്ന് വിമര്‍ശകര്‍

ഐപിഎല്ലില്‍ ഇന്നലെ ഹൈദരാബാദിനെതിരായി നടന്ന മത്സരത്തിനിടെ ക്യാമറാമാനോട് മോശം ഭാഷയില്‍ സംസാരിച്ചതിന് അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് വിമര്‍ശനം. ഐപിഎല്ലില്‍ പുതുമുഖമായ അര്‍ജുന്‍ പരിശീലനം നടത്തുന്നതിന്റെയും സച്ചിന്‍ ഉപദേശങ്ങള്‍ നല്‍കുന്നതിന്റെയും ഉള്‍പ്പെടെ അര്‍ജുന്റെ ഓരോ ചലനങ്ങളും ക്യാമറാമാന്‍ പിന്തുടരുന്നുണ്ടായിരുന്നു.

മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്യുന്നതിനിടെ ഡെഗൗട്ടിലിരുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഇടക്കിടെ ക്യാമറാമാന്‍ ഫോക്കസ് ചെയ്ത് കാണിക്കുന്നുണ്ടായിരുന്നു. തന്നെ ഇടക്കിടെ ഫോക്കസ് ചെയ്ത് കാണിക്കുന്നതിലുള്ള അതൃപ്തി അര്‍ജുന്റെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു.

ക്യാമറാമാന്‍ വിടാതെ പിന്തുടര്‍ന്നതോടെ അര്‍ജുന്‍ കൈകളുയര്‍ത്തി എന്തിനാണ് എന്നെ ഫോക്കസ് ചെയ്യുന്നത് ചോദിച്ചു. ഇതിന് മുമ്പ് അര്‍ജുന്‍ മോശമായ പദപ്രയോഗം നടത്തിയെന്നാണ് ചിലരുടെ കണ്ടെത്തല്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതിഹാസ താരത്തിന്‍റെ മകനായതിന്‍റെ അഹങ്കാരമാണോ ഇതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ അര്‍ജുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നടന്ന മത്സരത്തിലാണ് അരങ്ങേറ്റം നടത്തിയത്. ഹൈദരാബാദിനെതിരേ ഇന്നലെ നടന്ന മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിനെ പുറത്താക്കി കന്നി ഐപിഎല്‍ വിക്കറ്റും താരം നേടി.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്