Ipl

ഹിറ്റ് ഫിനീഷര്‍.. നീ? ത്ഫൂ..; ട്രോളേറ്റ് പുളഞ്ഞ് സൂപ്പര്‍ താരങ്ങള്‍

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച പവര്‍ ഹിറ്ററുമാരും ഫിനിഷറുമാരുമായ കീറോണ്‍ പൊള്ളാര്‍ഡിനും എംഎസ് ധോണിക്കും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്. രണ്ട് പേരുടെയും നിലവാരം വെച്ച് നോക്കുമ്പോള്‍ ഫിനിഷ് ചെയ്യണ്ട കളികള്‍ ഇരുവരും തട്ടിമുട്ടി നിന്നതാണ് വിമര്‍ശനത്തിന് കാരണം.

ഇന്നലെ നടന്ന മത്സരത്തില്‍ 181 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ സിഎസ്‌കെ രണ്ടോവര്‍ ബാക്കിനില്‍ക്കെ 126 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ലോകത്തിലെ എക്കാലത്തെയും മികച്ച ഫിനിഷറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ധോണിക്കു 28 ബോളില്‍ 23 റണ്‍സാണ് നേടാനായത്. വലിയ ലക്ഷ്യം മുന്നിലുള്ളപ്പോള്‍ ധോണി അഗ്രഷന്‍ കാണിക്കണമായിരുന്നു എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ കളിക്കുന്നത്.

ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും നന്നായി ബാറ്റ് ചെയ്ത ധോണിയുടെ സ്പിന്നിനെ നേരിടാനുള്ള ദൗര്‍ബല്യം പഞ്ചാബ് നായകന്‍ മുതലെടുത്തപ്പോള്‍ താരം റണ്‍ കണ്ടെത്താന്‍ വിഷമിച്ചു.ഫാസ്റ്റ് ബൗളറുമാരെ ഈ പ്രായത്തിലും നന്നായി നേരിടുന്ന ധോണി കുറച്ചുകാലമായി സ്പിന്‍ ബൗളറുമാരെ നേരിടുമ്പോള്‍ പതറാറുണ്ട്. മൂന്നാം തോല്‍വി ഏറ്റുവാങ്ങിയത്തോടെ ട്രോളുകള്‍ ഏറ്റുവാങ്ങുന്ന ചെന്നൈ ടീമിനെക്കാള്‍ ധോണി എന്ന ഫിനിഷര്‍ക്കാണ് കൂടുതല്‍ പൊങ്കാല കിട്ടിയത്.

ധോണിയുടെ പോലെ സമാന രീതിയില്‍ ഉള്ള വിമര്‍ശങ്ങള്‍ പൊള്ളാര്‍ഡും കേള്‍ക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‌സിനെതിരെ 193 എന്ന വിജയലക്ഷ്യം പിന്തുടരവെയുള്ള മെല്ലെപോക്ക് കാരണമാണ് പൊള്ളാര്‍ഡ് ട്രോള്ളില്‍ നിറഞ്ഞത്. നല്ല തുടക്കം കിട്ടിയിട്ടും ഫിനിഷ് ചെയ്യാന്‍ പൊള്ളാര്‍ഡിനായില്ല. 24 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്ത താരം റണ്ണെടുക്കാന്‍ വിഷമിച്ചു. പവര്‍ ഹിറ്റിങ്ങിന് കഴിവുണ്ടായിട്ടും അതിന് സാധിക്കാതെ വന്നത് വിമര്‍ശനത്തിന് കാരണമായി.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”