Ipl

ഹാര്‍ദ്ദിക്കും റാഷിദുമില്ല, തങ്ങളുടെ തുറുപ്പുചീട്ട് ആരെന്ന് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ് താരം

വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ തങ്ങളുടെ ടീമിന്റെ തുറുപ്പുചീട്ട് ആരെന്ന് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍ഡസ് താരവും ഇന്ത്യന്‍ യുവതാരവുമായ ശുഭ്മാന്‍ ഗില്‍. ടീമിന്റെ നായകനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയും സ്പിന്നര്‍ റാഷിദ് ഖാനുമാണ് ടീമിന്റെ പ്രധാന താരങ്ങളായി പൊതുവേ വിലയിരുത്തപ്പെടുന്നതെങ്കിലും ഗില്‍ മറ്റൊരു താരത്തെയാണ് മുഖ്യ താരമായി കാണുന്നത്. ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ലോക്കി ഫെര്‍ഗൂസനാണ് ആ താരം.

‘ലോക്കി ഫെര്‍ഗൂസനായിരിക്കും ഞങ്ങളുടെ ഞങ്ങളുടെ തുറുപ്പുചീട്ടെന്നാണ് ഞാന്‍ കരുതുന്നത്. നേരത്തേ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സില്‍ ഞങ്ങള്‍ ഒരുമിച്ച് കളിച്ചവരാണ്. അന്നു ടീമിനു വലിയ മുതല്‍ക്കൂട്ടായിരുന്നു അദ്ദേഹം. ഗുജറാത്ത് ടൈറ്റന്‍സിലും ഫെര്‍ഗൂസന്‍ പ്രധാന താരമായ മാറുമെന്ന് എനിക്കുറപ്പാണ്.’

‘ടീം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ വരാനിരിക്കുന്ന സീസണില്‍ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. അദ്ദേഹം എന്നോടു ഉപദേശം തേടാന്‍ തയ്യാറാണെങ്കില്‍ ഏതു സാഹചര്യത്തിലും സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്’ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.

ഈ സീസണില്‍ അരങ്ങേറ്റത്തിനു കച്ചമുറുക്കുന്ന രണ്ടു ഫ്രാഞ്ചൈസികളിലൊന്നാണ് ഗുജറാത്ത് ടൈറ്റന്‍സ്. അഹമ്മദാബാദില്‍ നിന്നുള്ള ഫ്രാഞ്ചൈസിയാണിത്. ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍, അഭിനവ് സദരംഗനി, രാഹുല്‍ തെവാട്ടിയ, നൂര്‍ അഹമ്മദ്, ആര്‍ സായ് കിഷോര്‍, ഡൊമിനിക് ഡ്രേക്ക്സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നല്‍കാണ്ടെ, യഷ് ദയാല്‍, അല്‍സാറി ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃധിമാന്‍ സാഹ, മാത്യു വേഡ്, ഗുര്‍കീരത് സിംഗ് തുടങ്ങിയ താരങ്ങള്‍ ടീമിന്റ ഭാഗമാണ്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ