സഞ്ജു രാജസ്ഥാന്‍ വിടുന്നു, അടുത്ത സീസണില്‍ വമ്പന്മാര്‍ക്കൊപ്പം; സൂചനകള്‍ പുറത്ത്

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ടീം വിടുന്നതായി സൂചനകള്‍. അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പമായിരുക്കും താരമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ചില സംഭവവികാസങ്ങളാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് ഇന്ധനമായിരിക്കുന്നത്.

സഞ്ജു ഇന്‍സ്റ്റാഗ്രാമില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ അണ്‍ഫോളോ ചെയ്തതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. പകരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെ താരം ഫോളോ ചെയ്യുകയും ചെയ്തു. ഇത് തമ്മില്‍ കൂട്ടിവായിച്ചാണ് സഞ്ജു രാജസ്ഥാന്‍ വിട്ട് ചെന്നൈയിലേക്ക് ചേക്കേറുന്നെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ തലപൊക്കിയിരിക്കുന്നത്.

ഐപിഎല്‍ 14ാം സീസണില്‍ ബാറ്റിംഗില്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ പുറത്തെടുത്തത്. സീസണിലെ 14 മല്‍സരങ്ങളില്‍ നിന്നും 40.33 ശരാശരിയില്‍ 136.72 സ്‌ട്രൈക്ക് റേറ്റോടെ 484 റണ്‍സാണ് സഞ്ജു നേടിയത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. സഞ്ജുവിന്‍റെ ഐപിഎല്‍ കരിയറിലെ മികച്ച പ്രകടനമാണിത്.

ബാറ്റ്‌സ്മാനെന്ന നിലയില്‍ അഭിമാനിക്കാമെങ്കിലും ക്യാപ്റ്റനെന്നന നിലയില്‍ സഞ്ജുവിന് നിരാശയാണ് ഫലം. 14 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് അദ്ദേഹത്തിനു ടീമിനെ വിജയിപ്പിക്കാനായത്. 10 പോയിന്റോടെ ഏഴാംസ്ഥാനത്താണ് റോയല്‍സ് ഈ സീസണ്‍ പൂര്‍ത്തിയാക്കിയത്.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം