Ipl

'നന്നായി വരുന്നുണ്ടല്ലേ?, ഇറങ്ങി നില്‍ക്കടാ'; മത്സരത്തിനിടെ മലയാളത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി സഞ്ജു

ഐപിഎല്‍ 15ാം സീസണിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 61 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. മത്സരത്തിനിടെ ടീമിലെ മലയാളി താരമായ ദേവ്ദത്ത് പടിക്കലിന് മലയാളത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സഞ്ജുവിന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

ഇരുവരും ഒന്നിച്ച് ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജു ദേവ്ദത്തിനോട് മലയാളത്തില്‍ ആദ്യം സംസാരിച്ചത്. പന്ത് നന്നായി ബാറ്റിലേക്ക് വരുന്നുണ്ടല്ലേ എന്ന് സഞ്ജു മലയാളത്തില്‍ ദേവ്ദത്തിനോട് ചോദിച്ചു. പിന്നീട് ഫീല്‍ഡ് ക്രമീകരിക്കുന്നതിനിടയിലും ദേവ്ദത്തിനോട് സഞ്ജു മലയാളത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ‘ഇറങ്ങി നില്‍ക്കെടാ’ എന്ന് ദേവ്ദത്തിനോട് പറയുന്നതിന്റെ ഓഡിയോയും സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ സഞ്ജു സാംസണാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍.

27 ബോള്‍ നേരിട്ട സഞ്ജു അഞ്ച് സിക്സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയില്‍ 55 റണ്‍സെടുത്തു. മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 29 ബോളില്‍ രണ്ട് സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ 41 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ 73 റണ്‍സ് ചേര്‍ത്തു.

Latest Stories

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍