ഐ.പി.എല്‍ 2022: ടീമിന്റെ ഒഫീഷ്യല്‍ പേര് പ്രഖ്യാപിച്ച് അഹമ്മദാബാദ്

ഐപിഎല്ലിലെ പുതിയ ടീമായ അഹമ്മദാബാദ് ടീമിന്റെ ഒഫീഷ്യല്‍ പേര് പ്രഖ്യാപിച്ചു. ‘അഹമ്മദാബാദ് ടൈറ്റന്‍സ്’ (Ahmedabad Titans) എന്നാണ് ടീമിന് പേരിട്ടിരിക്കുന്നത്.

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്‍റെ നായകന്‍. അഫ്ഗാനിസ്താന്‍ ഹിറ്റ് സ്പിന്നര്‍ റാഷിദ് ഖാന്‍, ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് അഹമ്മദാബാദ് മെഗാലേലത്തിന് മുമ്പ് ടീമിലെത്തിച്ച മറ്റു രണ്ടു കളിക്കാര്‍.

കരിയറിലാദ്യമായാണ് ഹാര്‍ദ്ദിക് ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയെ നയിക്കാനൊരുങ്ങുന്നത്. നേരത്തെ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു ഹാര്‍ദ്ദിക്. മെഗാ ലേലത്തിന് മുമ്പായി താരത്തെ മുംബൈ റിലീസ് ചെയ്യുകയായിരുന്നു.

അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ മുഖ്യ കോച്ച് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്റയയാണ്.  ഗാരി കേസ്റ്റണാണ് ടീമിന്‍റെ ഉപദേശകനും ബാറ്റിംഗ് കോച്ചും. ഡയറക്ടറായി വിക്രം സോളങ്കിയെയും നിയമിച്ചിട്ടുണ്ട്.

Latest Stories

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍

നവവധുവിന് മര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിൽ വിശ്വാസമില്ലെന്ന് അച്ഛൻ

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം

ഐപിഎല്‍ 2024: ജോസ് ബട്ട്ലറുടെ പകരക്കാരനെ വെളിപ്പെടുത്തി റിയാന്‍ പരാഗ്

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മുടങ്ങില്ല; പ്ലസ്വണ്‍ പ്രവേശനത്തിന് 73,724 അധിക സീറ്റ്; മലപ്പുറത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവമെന്ന് വിദ്യാഭ്യാസ വകുപ്പ്

തലസ്ഥാനത്ത് ലഹരി സംഘത്തിന്റെ വിളയാട്ടം; പാസ്റ്ററെ വെട്ടിപ്പരിക്കേൽപിച്ചു, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭർത്താവിനും മര്‍ദ്ദനം

സിഎസ്‌കെ ആരാധകര്‍ ടീമിനേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ധോണിക്ക്, ജഡേജയൊക്കെ ഇതില്‍ നിരാശനാണ്: അമ്പാട്ടി റായിഡു

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി ഭൂമിയും വീടും വാഹനവുമില്ല; ശമ്പളവും പലിശയും മോദിയുടെ പ്രധാന വരുമാന മാര്‍ഗം; ഒരു കേസിലും പ്രതിയല്ല

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്