ആരൊക്ക വന്നാലും ഇല്ലെങ്കിലും ഐ.പി.എല്‍ പൂര്‍ത്തിയാക്കും; നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ

ഐ.പി.എല്‍ 14ാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ചില വിദേശ കളിക്കാര്‍ എത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. എന്നിരുനാലും കളിക്കാരെ എത്തിക്കാന്‍ സാധിക്കുന്നതൊക്കെ ചെയ്യുമെന്നും എന്തൊക്കെ സംഭവിച്ചാലും ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുമെന്നും ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.

“വിദേശ കളിക്കാരുടെ ലഭ്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തു. ഐ.പി.എല്ലിന്റെ ഈ പതിപ്പ് പൂര്‍ത്തിയാക്കുന്നതിലാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധ. അത് പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ പാടില്ല. അതിനാല്‍ വിദേശ താരങ്ങളെ ലഭിച്ചില്ലെങ്കിലും ടൂര്‍ണമെന്റ് നടത്തും.”

“ഇന്ത്യന്‍ കളിക്കാര്‍ ഉണ്ട്, വിദേശ കളിക്കാര്‍ ഉണ്ട്. എന്നാല്‍ കുറച്ച് വിദേശ കളിക്കാരെ ലഭ്യമാകില്ല. ഞാന്‍ പറഞ്ഞതുപോലെ, ഞങ്ങള്‍ക്ക് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കണം. അതിനാല്‍ ഫ്രാഞ്ചൈസികള്‍ തീര്‍ച്ചയായും പകരം മറ്റ് കളിക്കാരെ അന്വേഷിക്കും. ആരെയെങ്കിലും ലഭ്യമായാല്‍, ഞങ്ങള്‍ അവരെ വെച്ച് ടൂര്‍ണമെന്റ് നടത്തും. അതാണ് ഞങ്ങളുടെ നയം” രാജീവ് ശുക്ല പറഞ്ഞു.

ഐ.പി.എല്ലിന്റെ രണ്ടാം പാദം സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 10 വരെ നടത്താനാണ് പദ്ധതി. 29 മല്‍സരങ്ങളാണ് ഈ സീസണില്‍ പൂര്‍ത്തിയായിട്ടുള്ളത്. 31 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്