ഐ.പി.എല്‍ 2021: മൂന്ന് താരങ്ങളെ ടീമിലെത്തിച്ച് ബാംഗ്ലൂര്‍, സാംപ പുറത്ത്

ഐ.പി.എല്‍ 2021 സീസണിന്റെ രണ്ടാം പാദത്തിന് മുന്നോടിയായി മൂന്ന് താരങ്ങളെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ശ്രീലങ്കന്‍ സ്പിന്നര്‍ വനിഡു ഹസരംഗയെ ആദം സാംബക്ക് പകരം ടീമിലെത്തിച്ചപ്പോള്‍ ന്യൂസീലന്‍ഡിന്റെ ഫിന്‍ അലന് പകരം ഓസ്ട്രേലിയയുടെ ടിം ഡേവിഡിനെയും ഓസീസ് പേസര്‍ ഡാനിയല്‍ സാംസിന് പകരം ശ്രീലങ്കന്‍ താരം ദുഷ്മന്ത ചമീരയേയുമാണ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചിരിക്കുന്നത്.

ഇന്ത്യക്കെതിരായി കഴിഞ്ഞ ടി20 പരമ്പരയില്‍ ഗംഭീര പ്രകടനമാണ് ഹസരംഗകാഴ്ചവെച്ചത്. ടി20 പരമ്പരയിലെ താരമായിരുന്നു അദ്ദേഹം. മൂന്ന് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ഹസരംഗയായിരുന്നു പരമ്പരയിലെ താരം. സ്പിന്നിനെ പിന്തുണയ്ക്കുന്ന യു.എ.ഇയിലെ പിച്ചില്‍ ഹസരംഗയുടെ സാന്നിധ്യം ബാംഗ്ലൂരിന് മുതല്‍ക്കൂട്ടാകും. താരത്തിന്റെ ആദ്യ ഐ.പി.എല്ലാണിത്.

പേസറായ ദുഷ്മന്ത ചമീര ന്യൂബോളില്‍ മികച്ച പ്രകടനാണ് ഇന്ത്യന്‍ പരമ്പരയില്‍ കാഴ്ചവെച്ചത്. ബിഗ്ബാഷ് ലീഗിലൂടെ ശ്രദ്ധേയനായ താരമാണ് ടിം ഡേവിഡ്. 11 ടി20യില്‍ നിന്ന് 429 റണ്‍സും അഞ്ച് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. അതേ സമയം ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് സൈമണ്‍ കാറ്റിച്ച് ഒഴിഞ്ഞു. മൈക്ക് ഹസന്‍ പകരം മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ