ധോണിയില്‍ നിന്ന് പഠിച്ച തന്ത്രങ്ങള്‍ തന്നെ ചെന്നൈയ്‌ക്ക് എതിരെ പ്രയോഗിക്കും; പോര്‍വിളിയുമായി പന്ത്

ഐ.പി.എല്‍ 14ാം സീസണിലെ ആദ്യമത്സരത്തില്‍ ചെന്നൈയെ നേരിടാനിറങ്ങുമ്പോള്‍ കൈയിലുള്ള പ്രധാന ആയുധം എം.എസ് ധോണി പകര്‍ന്നു തന്ന തന്ത്രങ്ങളാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. താന്‍ നായകനായുള്ള ആദ്യമത്സരം എന്ന നിലയില്‍ ചെന്നൈയ്‌ക്കെതിരായ പോരാട്ടം ഏറെ പ്രധാനപ്പെട്ടതാണെന്നും ധോണി പഠിപ്പിച്ച തന്ത്രങ്ങള്‍ തന്നെ താന്‍ ചെന്നൈയ്‌ക്കെതിരെ പ്രയോഗിക്കുമെന്നും പന്ത് പറഞ്ഞു.

“ഐ.പി.എല്ലില്‍ ക്യാപ്റ്റനായി ഞാന്‍ അരങ്ങേറുന്ന ആദ്യ മത്സരം തന്നെ മഹി ഭായിക്ക് എതിരെയാണ്. മഹി ഭായിയില്‍ നിന്നാണ് ഞാന്‍ പല കാര്യങ്ങളും പഠിച്ചത്. കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഒരുപാട് പരിചയസമ്പത്ത് നേടിക്കഴിഞ്ഞു. മഹി ഭായിയില്‍ നിന്ന് ലഭിച്ച അറിവും ആ മത്സരപരിചയവും ഇവിടെ ഉപയോഗപ്പെടുത്താനാവും.”

IPL 2019: MS Dhoni shares insights, Rishabh Pant listens with rapt attention - Sports News

“ഒരിക്കല്‍ പോലും ഐ.പി.എല്‍ കിരീടം നേടാന്‍ ഡല്‍ഹിക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ അത് സാദ്ധ്യമാക്കണം എന്നാണ് ആഗ്രഹം. എന്നെകൊണ്ട് എത്രമാത്രം സാധിക്കുമോ അത്രയും ഞാന്‍ ശ്രമിക്കും. കഴിഞ്ഞ മൂന്ന് സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനായി. ടീമിലെ മുഴുവന്‍ താരങ്ങളും അവരുടെ കഴിവിന്റെ പരമാവധി പ്രയത്‌നിക്കുന്നുണ്ട്. കോച്ച് റിക്കി പോണ്ടിംഗ് ടീമിന്റെ കരുത്താണ്” പന്ത് പറഞ്ഞു.


ഏപ്രില്‍ 9 നാണ് ഐ.പി.എല്ലിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. ഏപ്രില്‍ 10നാണ് ഡല്‍ഹി-ചെന്നൈ പോര്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്