ഐ.പി.എല്‍ 2021: കോഹ്‌ലിക്ക് പഠിക്കാന്‍ ഒരുങ്ങി മാക്‌സ്‌വെല്‍

ഐ.പി.എല്‍ പുതിയ സീസണില്‍ വിരാട് കോഹ്‌ലി നായകനായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണ് ഓസീസ് ഓല്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. മികച്ച താരങ്ങളുടെ ക്യാപ്റ്റനായ കോഹ്‌ലിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചെടുക്കണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാക്‌സ്‌വെല്‍.

“മികച്ച താരങ്ങളുടെ ക്യാപ്റ്റനാണ് കോഹ്‌ലി. ഇത്രയും വലിയൊരു വിശേഷണമുണ്ടായിട്ടും അതിന്റെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു എന്നത് വലിയ കാര്യമാണ്. ആര്‍.സി.ബിക്കൊപ്പമുള്ള പുതിയ ഐ.പി.എല്‍ സീസണ്‍ അടുത്ത ലെവലായിരിക്കും.”

“ആര്‍.സി.ബിയില്‍ കോഹ്‌ലിയുടെ രീതികള്‍ എങ്ങനെയാണെന്നു അടുത്തറിയണം. അദ്ദേഹത്തിന്റെ പരിശീലനവും തയ്യാറെടുപ്പുമെല്ലാം മനസ്സിലാക്കണം. ഇവയില്‍ നിന്നും പലതും പഠിക്കാനാവും. കൂടാതെ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചും പലതും ആര്‍സിബിയില്‍ വെച്ച് പഠിക്കാന്‍ ശ്രമിക്കും” മാക്‌സ്‌വെല്‍ പറഞ്ഞു.

ഇത്തവണത്തെ താര ലേലത്തില്‍ പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്ത മാക്സ്വെല്ലിനെ 14.25 കോടി രൂപയ്ക്കാണ് ആര്‍.സി.ബി സ്വന്തമാക്കിയത്. നിലവില്‍ ഓസ്ട്രേലിയന്‍ ടീമിനൊപ്പം ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് മാക്സ്‌വെല്‍.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്