കോഹ്‌ലി ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുക ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിച്ച്!

ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിച്ചായിരിക്കും വിരാട് കോഹ്‌ലി ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുക എന്ന പ്രവചനവുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. കോഹ്‌ലി എത്ര മികച്ച കളിക്കാരനാണെന്നത് വിഷയമല്ലെന്നും ഒരുവേള ആര്‍സിബിയില്‍ നിന്ന് മാറി നില്‍ക്കേണ്ടിവരുമെന്നും സ്റ്റെയ്ന്‍ പറഞ്ഞു.

‘എത്ര മികച്ച കളിക്കാരനാണ് നിങ്ങള്‍ എന്നത് ഒരു വിഷയമല്ല. ഒരു ദിവസം പടിയിറങ്ങേണ്ടി വരും. ക്രിസ് ഗെയ്ല്‍ ടീം വിട്ടത് നമ്മള്‍ കണ്ടു. ഒരു ജീവിതകാലം മുഴുവന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി കളിച്ചതിന് ശേഷവും ഡേവിഡ് ബെക്കാം പടിയിറങ്ങി. അതുപോലെ കോഹ് ലിക്കും സംഭവിക്കാം.’

‘ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിച്ചായിരിക്കാം കോഹ്‌ലി ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുകയെന്ന് തോന്നുന്നു. ഡല്‍ഹിക്കാരനാണ് കോഹ്‌ലി. ഞങ്ങള്‍ക്കൊപ്പം വന്ന് അവസാനിപ്പിക്കാന്‍ ഒരുപക്ഷേ ഡല്‍ഹി ക്യാപിറ്റല്‍സ് കോഹ്‌ലിയോട് പറയുമായിരിക്കും’ സ്റ്റെയ്ന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ