ധോണി ചെന്നൈയില്‍; സൂപ്പര്‍ കിംഗ്‌സ് പടയൊരുക്കം തുടങ്ങി

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം.എസ് ധോണി ചെന്നൈയിലെത്തി. ബുധനാഴ്ചയാണ് താരം ചെന്നൈയില്‍ വിമാനമിറങ്ങിയത്. ധോണിയുടെ കീഴില്‍ സീസണ് മുമ്പുള്ള പരിശീലന ക്യാമ്പിനുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ കിംഗ്‌സ്.

മാര്‍ച്ച് രണ്ടാം വാരം മുതല്‍ ചെന്നൈയില്‍ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ മോയിന്‍ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വര്‍ പൂജാര തുടങ്ങിയ താരങ്ങളും സൂപ്പര്‍ കിംഗ്‌സിനൊപ്പമുണ്ട്.

സൂപ്പര്‍ കിംഗ്സ് താരം അമ്പാട്ടി റായുഡുവും നേരത്തെ ചെന്നൈയിലെത്തിയിരുന്നു. ധോണിയും ചില ആഭ്യന്തര താരങ്ങളും ഈ ആഴ്ച ക്യാമ്പില്‍ ഒത്തുചേരും. ഏപ്രില്‍-മെയ് മാസങ്ങളിലായാണ് ഐ.പി.എല്‍ നടക്കുക.

ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പരിമിതമായ വേദികളില്‍ ടൂര്‍ണമെന്റ് നടത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. നിലവില്‍ ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളാണ് ടൂര്‍ണമെന്റിന് വേദിയാകുമെന്ന് അറിയുന്നത്.

Latest Stories

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ

നായികയായി എത്തുന്ന ആദ്യ സിനിമ, കൃഷ്‌ണേന്ദുവിന് കൈയ്യടി; 'പഞ്ചവത്സര പദ്ധതി' പ്രേക്ഷകര്‍ക്കൊപ്പം കണ്ട് അഭിനേതാക്കള്‍

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ

ഫാമിലി ഓഡിയന്‍സിന്റെ വോട്ട് പവിക്ക് തന്നെ; ഓപ്പണിംഗ് ദിനത്തില്‍ മികച്ച നേട്ടം, 'പവി കെയര്‍ടേക്കര്‍' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ടി20 ലോകകപ്പ് 2024: രോഹിത്തിനൊപ്പം ഓപ്പണറായി അവന്‍ വരണം, കോഹ്ലിയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും; വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

പെന്‍ഷന്‍ ആകാൻ ഒരു ദിവസം മാത്രം ബാക്കി, കെഎസ്ഇബി ജീവനക്കാരൻ ഓഫീസിൽ തൂങ്ങി മരിച്ചു

T20 WORLDCUP 2024: സൂപ്പർതാരം പുറത്ത്, ഹർഷ ഭോഗ്‌ലെയുടെ സർപ്രൈസ് ലോകകപ്പ് ഇലവൻ റെഡി; ഈ ടീം മതിയെന്ന് ആരാധകർ