'ക്യാപ്റ്റന്‍സിയല്ല കൊല്‍ക്കത്തയുടെ പ്രശ്‌നം, മറ്റെന്തോ ടീമിനുള്ളില്‍ നടക്കുന്നുണ്ട്'

മികച്ച താരങ്ങളുണ്ടായിട്ടും അതിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാത്ത ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. തട്ടിമുട്ടിയും ജയിച്ചെത്തിയ കൊല്‍ക്കത്ത കാര്യങ്ങളുടെ പന്തികേടു മനസ്സിലാക്കി നായകന സ്ഥാനം ദിനേഷ് കാര്‍ത്തിക്കില്‍ നിന്നെടുത്ത് ഇയാന്‍ മോര്‍ഗന് നല്‍കുകയും ചെയ്തു. എന്നാല്‍ ക്യാപ്റ്റന്‍സിയല്ല കൊല്‍ക്കത്തയുടെ പ്രശ്‌നമെന്നും മറ്റെന്തോ ടീമിനുള്ളില്‍ നടക്കുന്നുണ്ടെന്നും പറയുകയാണ് ബ്രയാന്‍ ലാറ.

“ക്യാപ്റ്റന്‍സി എന്നതു കൊല്‍ക്കത്തയില്‍ ഒരു പ്രശ്‌നമല്ല. ആന്ദ്രെ റസല്‍ അദ്ദേഹത്തിന്റെ മികവ് ആവര്‍ത്തിക്കേണ്ടതുണ്ട്. കൊല്‍ക്കത്തയ്ക്കു ടൂര്‍ണമെന്റില്‍ മുന്നോട്ടു പോകണമെങ്കില്‍ റസല്‍ സ്‌കോര്‍ കണ്ടെത്തണം. ടീം തുടര്‍ച്ചയായി തോല്‍ക്കുന്നതു കൊണ്ടുതന്നെ കൊല്‍ക്കത്ത ക്യാമ്പില്‍ എന്തോ ഒന്നും ശരിയല്ല” ലാറ അഭിപ്രായപ്പെട്ടു.

Iകൊല്‍ക്കത്തയുടെ വിജയങ്ങളില്‍ സുനില്‍ നരെയ്‌നു നിര്‍ണായക പങ്കുണ്ടെന്നു പറഞ്ഞ ലാറ താരത്തെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനെയും ചോദ്യം ചെയ്തു. ബോളിംഗ് ആക്ഷനില്‍ താക്കീത് ലഭിച്ചതോടെയാണ് കൊല്‍ക്കത്ത നരെയ്‌നെ ടീമില്‍നിന്നും മാറ്റി നിര്‍ത്തിയത്. ഒരു മുന്നറിയിപ്പു കൂടി ലഭിച്ചാല്‍ നരെയ്‌നു ടൂര്‍ണമെന്റില്‍നിന്നു പുറത്തു പോകേണ്ടി വരും.

ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത പ്ലേ ഓഫ് സാദ്ധ്യതകള്‍ നിലനില്‍ത്തി. മത്സരത്തില്‍ സൂപ്പര്‍ ഓവറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി