പല സൂപ്പര്‍ താരങ്ങളും പുറത്ത്, എല്ലാ കണ്ണുകളും ഐപിഎല്‍ താരലേലത്തിലേക്ക്

മുംബൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. പല പ്രമുഖ താരങ്ങളേയും ഒഴിവാക്കിയാണ് ഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഇനി ഐപിഎല്‍ കളിക്കണമെങ്കില്‍ താരലേലത്തിലൂടേയേ സാധ്യമാകു.

ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നായകന്‍ എം എസ് ധോണിയുടെ പ്രിയ താരങ്ങളിലൊരാളായ മോഹിത് ശര്‍മ്മയാണ് പുറത്തുപോകുന്ന താരങ്ങളുടെ പട്ടികയിലെ പ്രമുഖന്‍. വലിയ പ്രതീക്ഷയുമായി ക്ലബിലെത്തിച്ച ഡേവിഡ് വില്ലിയും സാം ബില്ലിങ്സും ഒഴിവാക്കപ്പെട്ടു. ദ്രുവ് ഷോരെ, ചൈതന്യ ബിഷ്നോയ് എന്നീ ആഭ്യന്തര താരങ്ങളെയും ചെന്നൈ കൈവിട്ടു.

ഇതോടെ പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ 14.60 കോടിയാണ് ചെന്നൈക്ക് ഇനി അക്കൗണ്ടില്‍ ബാക്കിയുള്ളത്.

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് ഉള്‍പ്പടെ 10 താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയത്. ഫോമിലുള്ള വിന്‍ഡീസ് വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലെവിസിനെയും മുംബൈ തഴഞ്ഞത് അമ്പരപ്പിച്ചു. ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് പകടന പുറത്തെടുത്ത വിന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിനെയും മുംബൈ ഒഴിവാക്കി.

പുതിയ സീസണില്‍ താരങ്ങളെ വാങ്ങാന്‍ 13.05 കോടി രൂപയാണ് ഇതോടെ മുംബൈ ഇന്ത്യന്‍സിനുളളത്.

താരലേലത്തിന് മുന്നോടിയായി രണ്ട് പ്രമുഖതാരങ്ങളുള്‍പ്പെടെ 11 പേരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തു. ടീമിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഉത്തപ്പയും ക്രിസ് ലിന്നുമാണ് റിലീസ് ചെയ്യപ്പെട്ട പ്രമുഖ താരങ്ങള്‍. 2014 സീസണില്‍ ടീം കപ്പ് നേടിയപ്പോള്‍ ടോപ് സ്‌കോറര്‍ ആയിരുന്നു ഉത്തപ്പ. നിലവില്‍ ടീമില്‍ വിലകൂടിയ താരവും മികച്ച ബാറ്റ്സ്മാനുമാണ് ക്രിസ് ലിന്‍. എന്നാല്‍ രണ്ടു താരങ്ങളും കഴിഞ്ഞ സീസണില്‍ അത്ര ഫോമിലായിരുന്നില്ല. ടീമിലെ സ്പിന്നറായ പീയുഷ് ചൗളയാണ് റിലീസ് ചെയ്യപ്പെട്ട മറ്റൊരു പ്രമുഖ താരം.

35.65 കോടി രൂപ കൈവശമുളള ടീമിന് നാലു വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 11 പേരെ ഇനി കണ്ടെത്താം. കാര്‍ലോസ് ബ്രാത്വെയ്റ്റ്, ജോ ഡെന്‍ലി,കെസി കരിയപ്പ, മാത്യു കെല്ലി, ആന്റിച്ച് നോര്‍ട്ജേ , യാര പൃഥിരാജ് , ശ്രീകാന്ദ് മുന്ദേ, നിഖില്‍ നായക്, എന്നിവരും റിലീസ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്