ഐ.പി.എല്‍ 2020; ഇന്ന് നായകന്മാരുടെ പോരാട്ടം

ഐ.പി.എല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് മത്സരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വരുന്നതാണ് മത്സരത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. വിജയത്തിലേക്ക് മടങ്ങി എത്താന്‍ ബാംഗ്ലൂര്‍ ഇറങ്ങുമ്പോള്‍ രോഹിത്തിനും കൂട്ടര്‍ക്കുമിത് ജയം തുടരാനുള്ള പോരാട്ടമാണ്.

ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങിയ ബാംഗ്ലൂരിന് രണ്ടാം പോരാട്ടത്തില്‍ പഞ്ചാബിനോട് പരാജയപ്പെടേണ്ടി വന്നിരുന്നു. മറിച്ച് മുംബൈ ആദ്യ മത്സരത്തില്‍ ചെന്നെയോട് പരാജയപ്പെട്ടപ്പോള്‍ രണ്ടാം പോരാട്ടത്തില്‍ കൊല്‍ക്കത്തയോടെ ജയിച്ചിരുന്നു. ബാറ്റിംഗില്‍ കോഹ്‌ലി ഫോമിലേക്ക് ഉയരാത്തതാണ് ബാംഗ്ലൂരിന്റെ പ്രധാന തലവേദന. 14,1 എന്നിങ്ങനെയാണ് രണ്ട് മത്സരങ്ങളിലായുള്ള കോഹ്‌ലിയുടെ പ്രകടനം. ആദ്യ രണ്ട് മത്സരത്തിലും നിറം മങ്ങിയ കോഹ്‌ലിക്ക് മുംബൈക്കെതിരേ തിളങ്ങേണ്ടത് അത്യാവശ്യമാണ്.

ബോളിംഗില്‍ നവ്ദീപ് സെയ്‌നിയും യുസ്‌വേന്ദ്ര ചഹലുമാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ. ഡെയ്ല്‍ സ്റ്റെയ്ന്‍, ഉമേഷ് യാദവ് എന്നിവരുടെ മോശം പ്രകടനം ടീമിന് തലവേദനയാണ്. ഉമേഷ് യാദവിന് പകരം മുഹമ്മദ് സിറാജ് കളിക്കാന്‍ സാദ്ധ്യതയുണ്ട്.

മുംബൈ നിരയില്‍ രോഹിത്ത് ഫോമിലേക്ക് വന്നത് മുബൈയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. 10 റണ്‍സ്‌ കൂടി നേടിയാല്‍ രോഹിത്ത് ഐ.പി.എല്ലില്‍ 5000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടും. പേസ് ബോളര്‍ ജസ്പ്രീത് ഭുംറ ഫോമിലേക്കു തിരിച്ചെത്തിയതും മുംബൈയ്ക്ക് ആവേശം പകരുന്നു. ടീമില്‍ സൗരഭ് തിവാരിക്കു പകരം യുവതാരം ഇഷാന്‍ കിഷന് മുംബൈ അവസരം നല്‍കിയേക്കും.

കളിക്കണക്ക് നോക്കിയാല്‍ 25 തവണ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇതില്‍ 16 തവണയും ജയം മുംബൈക്കായിരുന്നു 9 തവണ ബാംഗ്ലൂര്‍ വിജയിച്ചു. 2014-ല്‍ യു.എ.ഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ബാംഗ്ലൂരിനായിരുന്നു. വമ്പന്‍ താരനിര തന്നെ ഇന്ന് കൊമ്പ് കോര്‍ക്കുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.

Latest Stories

ആരാകും കേരളത്തിന്റെ മുഖ്യമന്ത്രി? പ്രഖ്യാപനം നാളെ; എല്ലാ ചർച്ചകളും പൂർത്തിയായെന്ന് ജയറാം രമേശ്

നിരാശ തന്നെ! മുഖ്യമന്ത്രി തീരുമാനം വൈകുന്നു; രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായുള്ള ചർച്ച പൂർത്തിയായി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര വ്യാപനം; കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്?; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

'ടിവികെ വന്നത് ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞ്, എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്'; രൂക്ഷമായി വിമർശിച്ച് എം കെ സ്റ്റാലിൻ

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് അറ്റകുറ്റപ്പണിക്കിടെ എസി പൊട്ടിത്തെറിച്ച് അപകടം; 2 തൊഴിലാളികൾക്ക് പരിക്ക്

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികൾ

ഇരിയ്ക്കുന്ന കൊമ്പ് മുറിക്കുന്ന കോണ്‍ഗ്രസ്; ജനവിധിക്കപ്പുറം ഗ്രൂപ്പ് കളിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ 'കുലംകുത്തികളാകുന്ന' എംഎല്‍എ നേതാക്കളും ദൗര്‍ബല്യത്തിന്റെ ഹൈക്കമാന്റും

'വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ല, വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുത്'; നീറ്റ് പരീക്ഷാ ക്രമക്കേട് ഗുരുതരമെന്ന് പിണറായി വിജയൻ

'അമ്മ'യിൽ നിന്ന് നടി അൻസിബ ഹസൻ രാജിവച്ചു; കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ