അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലം: ധോണി

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ മനസു തുറന്ന് ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനുമായ എംഎസ് ധോണി. ഐപിഎല്‍ ഒത്തുകളി വിവാദം തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നുവെന്ന് ധോണി തുറന്നു പറയുന്നു. “റോര്‍ ഓഫ് ദ് ലയണ്‍” എന്ന ഡോക്യുമെന്ററിയുടെ ആദ്യഭാഗമായ “വാട്ട് വി ഡിഡ് റോംഗില്‍” ആണ് ധോണി മനസ് തുറക്കുന്നത്.

എന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ കാലഘട്ടമായിരുന്നു 2013. അതു പോലെ പിന്നീടൊരിക്കലും ഞാന്‍ പ്രതിസന്ധിയിലായിട്ടില്ല. 2007ലെ ഏകദിന ലോക കപ്പില്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായതു മാത്രമാണ് അതിനോട് അടുത്തു നില്‍ക്കുന്ന മറ്റൊരു സംഭവം. പക്ഷെ അന്ന് നമ്മള്‍ മികച്ച കളി പുറത്തെടുക്കാതെയാണ് പുറത്തായതെന്ന് പറയാം.

എന്നാല്‍ 2013ലെ വാതുവെയ്പ്പ് വിവാദം വ്യത്യസ്തമായിരുന്നു. രാജ്യം മുഴുവന്‍ ഒത്തുകളിയെ കുറിച്ചും വാതുവെയ്പ്പിനെ കുറിച്ചുമാണ് ചര്‍ച്ച ചെയ്തത്. കടുത്ത ശിക്ഷ തന്നെ കിട്ടുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങള്‍ ശിക്ഷ അര്‍ഹിച്ചിരുന്നു. ശിക്ഷയുടെ കാലയളവില്‍ മാത്രമെ സംശയം ഉണ്ടായിരുന്നുള്ളു.

ഫ്രാഞ്ചൈസി ഉടമകള്‍ക്ക് തെറ്റുപറ്റി. പക്ഷെ അതില്‍ ടീം അംഗങ്ങളാരും പങ്കാളികളല്ലെങ്കില്‍ അവരെന്ത് പിഴച്ചു. ആ സമയം എന്റെ പേരും ഒത്തുകളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നു. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇത്തരം പ്രചാരണങ്ങളുണ്ടായി. അതെങ്ങിനെ സാധ്യമാവും. തത്സമയ ഒത്തുകളി നടത്താന്‍ ടീം അംഗങ്ങളില്‍ ആര്‍ക്കും കഴിയും. അമ്പയര്‍മാര്‍ക്കു പോലും അതിനു കഴിയും. എന്നാല്‍ ഒരു മത്സരം തന്നെ ഒത്തുകളിക്കണമെങ്കില്‍ ടീം അംഗങ്ങളുടെ മുഴുവന്‍ പിന്തുണ വേണം. ബാറ്റ്‌സ്മാന്‍മാരുടെയും ബൗളര്‍മാരുടെയും ഫീല്‍ഡര്‍മാരുടെയുമെല്ലാം.

കാഴ്ചയില്‍ കരുത്തനായ വ്യക്തിയാണ് ഞാനെന്ന് പുറമെ തോന്നുമെങ്കിലും സത്യത്തില്‍ അങ്ങിനെയല്ല. അതുകൊണ്ടു തന്നെ ആരും നമ്മുടെ അടുത്തു വന്ന് ചോദിക്കില്ല, കാര്യങ്ങളൊക്കെ എങ്ങിനെ പോകുന്നുവെന്ന്. അത് തികച്ചും വിഷമകരമായ കാലമായിരുന്നു. അന്ന് ഇതിനെ കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാന്‍ ഞാന്‍ താത്പര്യപ്പെട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് മാത്രമായിരുന്നു പ്രധാനം. ഒരു മത്സരം ഒത്തുകളിയാണെന്ന് ആരാധകര്‍ക്ക് തോന്നിയാല്‍ അവര്‍ക്ക് കളിയിലുള്ള വിശ്വാസം തന്നെ നഷ്ടമാവും. എന്റെ ജീവിതത്തില്‍ ഇത്രയും വലിയ പ്രതിസന്ധിയിലൂടെ അതിന് മുമ്പോ പിമ്പോ ഞാന്‍ കടന്നുപോയിട്ടില്ല. ധോണി പറയുന്നു

ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെ കുറിച്ചും ധോണി ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ടീം ഉടമകളിലാരും അദ്ദേഹത്തെ ഇദ്ദേഹമാണ് ടീം ഉടമയെന്ന് പറഞ്ഞ് ഞങ്ങളെ പരിചയപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ അദ്ദേഹം ടീം ഉടമയുടെ മരുമകനാണെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. ധോണി പറഞ്ഞു നിര്‍ത്തി.

Latest Stories

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു