ഇന്ത്യ അമ്പരപ്പിക്കുന്നത് മൂന്ന് കാരണം കൊണ്ട്, തുറന്നു പറഞ്ഞ് ഇന്‍സമാം

ന്യൂസിലന്‍ഡിനെതിരെ അവരുടെ നാട്ടില്‍ ഇതാദ്യമായി ടി20 പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിനെ പ്രശംസ കൊണ്ട് മൂടി മുന്‍ പാക് ഇതിഹാസം ഇന്‍സമാം ഉള്‍ ഹഖ്. ഇന്ത്യയെ ലോകോത്തര ടീമാക്കി മാറ്റുന്നത് മൂന്ന് കാരണം കൊണ്ടാണെന്ന് ഇന്‍സമാം തുറന്നു പറയുന്നു.

ഒന്നാമത്തെ കാരണമായി ഇന്‍സമാം ചൂണ്ടികാണിയ്ക്കുന്നത് ടീമില്‍ രോഹിത്ത് ശര്‍മ്മയും, വിരാട് കോഹ്ലിയും ഉണ്ട് എന്നതാണ്. ഇരുവരും ഉള്ളിടത്തോളം കാലം ടീം ഇന്ത്യ അജയ്യമായിരിക്കുമെന്ന് ഇന്‍സമാം നിരീക്ഷിക്കുന്നു.

രണ്ടാമത്തെ കാരണം കോഹ്ലിയ്ക്കും രോഹിത്തിനും ഉറച്ച പിന്തുണ നല്‍കാന്‍ കെ എല്‍ രാഹുലിനെയും ശ്രേയസ് അയ്യരെയും പോലുള്ള യുവതാരങ്ങളുമുണ്ട് എന്നതാണ്. വലിയ താരങ്ങളെ കൊണ്ട് മാത്രം ചിലപ്പോള്‍ കളി ജയിക്കാനാകില്ലെന്നും രാഹുലും ശ്രേയസും എല്ലാം ചേര്‍ന്ന് ഈ കുറവ് പരിഹരിക്കുന്നത് ഇന്ത്യയ്ക്ക് ഗുണകരമാണെന്നും ഇന്‍സമാം തുറന്നു പറയുന്നു.

അതെസമം മൂന്നാമത്തെ കാരണമായി ഇന്‍സമാം ചൂണ്ടികാണിയ്ക്കുന്നത് ഇന്ത്യന്‍ നായകനെന്ന നിലയില്‍ വിരാട് കോഹ്ലിയുടെ ശരീരഭാഷയാണ്. കോഹ്ലിയുടെ ശരീരഭാഷ കൊണ്ട് തന്നെ മറ്റ് കളിക്കാര്‍ക്ക് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ പ്രചോദനമാണെന്ന് ഇന്‍സമാം കൂട്ടിചേര്‍ക്കുന്നു.

Latest Stories

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം